|

ഞരമ്പ് രോഗികളായ സാമൂഹിക വിരുദ്ധരെ നിയമത്തിന മുന്നില്‍ കൊണ്ട് വരും; വ്യാജവീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ M 80 മുസ ഫെയിം അഞ്ചുവിന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോയും ഫോട്ടോയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ എം80 മൂസ ഫെയിം അഞ്ജു ശശി പരാതി നല്‍കി. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് അഞ്ചു പരാതി നല്‍കിയത്.

മീഡിയാവണ്‍ ചാനലിലെ എം80 മൂസ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ അഞ്ജുവിനെതിരെ ചാനലിന്റെ പേരും ലോഗോയും ഉപയോഗിച്ചായിരുന്നു പ്രചരണം.

തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് പരാതി കൊടുത്ത കാര്യം അഞ്ജു അറിയിച്ചത്. കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ ചില വീഡിയോകളും ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും വീഡിയോയുമായിട്ട് തനിക്ക് യാതൊരു ബന്ധവുമില്ലന്നും അഞ്ജു പറഞ്ഞു.


‘ടെലഫോണ്‍ ബൂത്തില്‍ നിന്ന് തമിഴ് സിനിമാലോകത്തേയ്ക്ക്’ ; തമിഴ് സിനിമയുടെ മുഖം മാറ്റിയ വിജയ് സേതുപതിയുടെ ജീവിതയാത്ര ഇങ്ങനെ


ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടന്‍ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതായും ഇത്തരം ഞരമ്പ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരുടെയും സഹകരണവും അഞ്ജു ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചു.

ചാനലിന്റെ പേരും ലോഗോയും ദുരുപയോഗം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മീഡിയാ വണ്‍ ചാനലും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ whats app ലും മറ്റ് online മീഡിയകളിലും ചില വീഡിയോകളും അത് പോലെ ഫോട്ടോയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

Mediaone ല്‍ ഞാന്‍ അഭിനയിച്ച M80 മൂസയിലെ നടി എന്ന് പറഞ്ഞ് കൊണ്ടാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിലെ വീഡിയോമായിട്ട് എനിക്ക്
യാതൊരു ബന്ധവുമില്ല.
ചാനലിന്റെ പേരും ലോഗോയും ദുരുപയോഗും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ Mediaone ന്റെ legal manager ( Shakkir Jameel) കോഴിക്കോട് ഡിസ്ട്രിക് പോലീസ് ചീഫിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും , ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെ (28 7 17) ന് ഞാന്‍ നേരിട്ട് ഡിസ്ട്രിക്ക് പോലീസ് ചീഫിന് പരാതി കൊടുത്തു. ഈ പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചവരെയും ഉടന്‍ തന്നെ കണ്ടെത്തി വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കി.

ഇത്തരം ഞരബ് രോഗികളായ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.