| Saturday, 28th May 2022, 6:48 pm

എം.വി. വിനീത കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) സംസ്ഥാന പ്രസിഡന്റായി വീക്ഷണം ദിനപത്രത്തിലെ എം.വി. വിനീത തെരഞ്ഞെടുക്കപ്പെട്ടു. 65 വര്‍ഷം പൂര്‍ത്തിയായ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രഥമ വനിതാ പ്രസിഡന്റാണ് വിനീത. തൃശൂര്‍ വീക്ഷണം റിപ്പോര്‍ട്ടറാണിവര്‍.

78 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാതൃഭൂമിയിലെ എം.പി സൂര്യദാസിനെയാണ് വിനീത തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത 3001ല്‍ 1515 വോട്ടുകള്‍ വിനീത നേടി. 48 വോട്ടുകള്‍ അസാധുവായി.

വിനീത നിലവിൽ പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ഘടകം സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാംതവണയാണ് തൃശ്ശൂര്‍ ഘടകത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

CONTENT HIGHLIGHTS:  M.V. Vineetha is the State President of the KUWJ

Latest Stories

We use cookies to give you the best possible experience. Learn more