അമിത രക്ത സമ്മര്‍ദ്ദം; എം.വി രാഘവന്‍ ആശുപത്രിയില്‍
Kerala
അമിത രക്ത സമ്മര്‍ദ്ദം; എം.വി രാഘവന്‍ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Sep 18, 01:30 am
Wednesday, 18th September 2013, 7:00 am

[]കണ്ണൂര്‍: അമിത രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന്് സി.എം.പി ജനറല്‍ സെക്രട്ടറി എം.വി രാഘവനെ പരിയാരം സഹകരണ ഹൃദയാലയയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. നില കൂടുതല്‍ വഷളായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആദ്യം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ഹൃദയാലയയിലും പ്രവേശിപ്പിക്കുകയായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗ ചികിത്സയും നടക്കുന്നുണ്ട്.

എം.വി.ആറിന് ന്യൂമോണിയയുടെ ലക്ഷണങ്ങളുണ്ടെങ്കിലും സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രായാധിക്യവും രോഗബാധയും കാരണം രണ്ട് വര്‍ഷത്തോളമായി എം.വി.ആര്‍. സജീവ രാഷ്്രടീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്.