|

സര്‍ക്കാറിന് തല്ലണമെന്ന് തോന്നുന്നതാണ് മാധ്യമ പ്രവര്‍ത്തകന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമെന്ന് നികേഷ്‌കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

nikesh-01ഒരു സര്‍ക്കാരിന് തല്ലണമെന്ന് തോന്നുന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന് ലഭിക്കാവുന്ന എറ്റവും മികച്ച പുരസ്‌കാരമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി എം.വി നികേഷ് കുമാര്‍. മീഡിയ ട്രസ്റ്റിന്റെ തെങ്ങമം ബാലകൃഷ്ണന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം ഫലം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നികേഷ് കുമാറിനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ചായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം.

തന്നെ തല്ലണമെന്ന് സര്‍ക്കാരിനോ സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ക്കോ തോന്നിയതാണ് തനിക്ക് ലഭിച്ച പ്രധാനപ്പെട്ട അവാര്‍ഡായി താന്‍ കാണുന്നതെന്നും നികേഷ്‌കുമാര്‍ പറഞ്ഞു.

ശരിയെന്ന് തോന്നുന്നത് പറയുകയാണ് തന്നെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തനമെന്നും ലഭിച്ച അവാര്‍ഡുകളേക്കാള്‍ തന്നെ സന്തോഷിപ്പിച്ചത് ജൂണ്‍ 30ന് ലഭിച്ച അവാര്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സാധാരണ പൗരന്റെ അവകാശങ്ങള്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകനും ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഞാനും ഞാന്‍ പ്രവൃത്തിക്കുന്ന ചാനലും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് വസ്തുതാ പരമായ പിഴവ് എവിടെയെങ്കിലും വരുത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി ഞങ്ങള്‍ക്കെതിരെ സ്വീകരിക്കമെണമെന്ന് മാത്രമാണ്. അങ്ങനെ നിയമ നടപടി സ്വീകരിക്കുകയാണെങ്കില്‍ ഒരു സാധാരണ പൗരന്‍ വരുത്തുന്ന വീഴ്ചയ്ക്ക് എങ്ങനെയാണോ നിയമപരമായി വിചാരണ ചെയ്യപ്പെടുക അതേപോലെ വിചാരണ ചെയ്യപ്പെടുവാന്‍ മാധ്യമ പ്രവര്‍ത്തകനെന്ന അധികാരങ്ങളില്ലാത്ത ഒരു വ്യക്തി എന്ന നിലയില്‍ ഞാനും ഞാന്‍ പ്രവൃത്തിക്കുന്ന ചാനലും ബാധ്യസ്തമാണ്.” അദ്ദേഹം പറഞ്ഞു.

പുകമറ സൃഷ്ടിച്ച് വാര്‍ത്തകളെ നിസ്സാരവല്‍കരിക്കരുത്. വാര്‍ത്ത ത…മീഡിയ ട്രസ്റ്റിന്റെ തെങ്ങമം ബാലകൃഷ്ണന്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എംവി നികേഷ്‌കുമാര്‍ നടത്തിയ പ്രസംഗം.

Posted by Kv madhu on Monday, July 6, 2015