സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിലമ്പൂര്‍ ആയിഷയെ ആദരിച്ചു. നിലമ്പൂര്‍ ആയിഷയുടെ പോരാട്ട വീര്യത്തെയും നേട്ടങ്ങളെയും അടയാളപ്പെടുത്തുന്ന കുറിപ്പ് ഉള്‍പ്പെടെ ഗോവിന്ദന്‍ മാസ്റ്റര്‍ അവരെ പൊന്നാടണിയിക്കുന്ന ചിത്രം സി.പി.ഐ.എം കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്.
സാമൂഹ്യ ഇടങ്ങള്‍ സ്ത്രീകള്‍ക്ക് നിഷിധമായിരുന്ന കാലത്ത് നാടകത്തിലേക്കും സിനിമയിലേക്കും എത്രമാത്രം ത്യാഗം സഹിച്ചാണ് അവര്‍ വന്നതെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ലെന്നും വിപ്ലവ വീറാണ് നിലമ്പൂര്‍ ആയിഷയെന്നും ഫേസ്ബുക്കില്‍ കുറിച്ചു. നാടകങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും കുറിച്ചു.
സ്ത്രീകള്‍ പുറത്തിറങ്ങാത്ത കാലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലടക്കം സജീവമായ വിപ്ലവ വീറാണ് നിലമ്പൂര്‍ ആയിഷ. നാടകങ്ങളിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ രാഷ്ട്രീയം ജനങ്ങളില്‍ എത്തിക്കുകയെന്നായിരുന്നു ലക്ഷ്യം. കലാകായിക സാംസ്‌കാരിക രംഗത്തെ നിരവധിയനവധി പേരാണ് ജനകീയ പ്രതിരോധ പോരാട്ടത്തില്‍ അണിനിരക്കുന്നത്,’ സി.പി.ഐ.എം ഔദ്യോഗീക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
സിനിമയിലും നാടകത്തിലും സമൂഹത്തില്‍ പോലും വ്യക്തിയെന്ന നിലയില്‍ സ്ത്രീകള്‍ പരിഗണിക്കപ്പെടാതിരുന്ന കാലത്ത് നാടക വേദികളില്‍ നിറഞ്ഞാടിയ സ്ത്രീയായിരുന്നു നിലമ്പൂര്‍ ആയിഷ. മതപരമായ പ്രശ്നങ്ങളും സ്ത്രീയായതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന നിരവധിയനവധി പ്രശ്നങ്ങളെയും അതിജീവിച്ചാണ് അവര്‍ ജീവിതം നയിച്ചത്.
നിലമ്പൂര്‍ ആയിഷയുടെ ജീവിതം പറഞ്ഞ മലയാള സിനിമയായിരുന്നു ആയിഷ. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആയിഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാര്യരാണ്. തിയേറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.
content highlight: m v govindhan about nilamboor ayisha