തിരുവനന്തപുരം: ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാരിന്റേത് അര്‍ധഫാസിസ്റ്റ് ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം കേരള തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് എം.വി. ഗോവിന്ദന്റെ പ്രതകരണം.
ബി.ജെ.പി- ആര്‍.എസ്.എസ് ഗുണ്ടകളെ ജനങ്ങള്‍ പ്രതിരോധിച്ചപ്പോള്‍ അര്‍ധ സൈനിക വിഭാഗങ്ങളെയും പൊലീസിനെയും ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് സ്വന്തം മണ്ഡലങ്ങളില്‍ പോലും പോകാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ കൊന്നൊടുക്കി. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രം ത്രിപുരയില്‍ ജയിക്കാനാകില്ല. ഇത് ഒറ്റപ്പെട്ട ഒരു ത്രിപുരയുടെ പ്രശ്നമല്ലെന്നും ഭാവി ഇന്ത്യയുടെ പ്രശ്‌നമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയം ഗുരുതരമായ സാഹചര്യത്തിലാണെന്ന് വ്യക്തമാക്കിയ അദ്ദേഹം
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ അവര്‍ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കുമെന്നും പറഞ്ഞു.
ഇന്ത്യ ജനാധിപത്യ ഇന്ത്യയായി തുടരണോയെന്ന ചോദ്യത്തിന് ഉത്തരമാണ് 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.
ഹിന്ദു സവര്‍ണരായ കോര്‍പറേറ്റുകള്‍ മാത്രമാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സുഹൃത്തുക്കള്‍. 32 കോടി പട്ടിണിപാവങ്ങളുള്ള രാജ്യത്തോടാണ് 2025ല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും ആര്‍.എസ്.എസ് പിടിമുറുക്കി കഴിഞ്ഞു.
ജുഡീഷ്യറി തന്നെ കയ്യടക്കാനാണ് ശ്രമം. മദ്രാസ് ഹൈക്കോടതി ജഡ്ജിയായി മഹിളാമോര്‍ച്ച നേതാവിനെ നിയമിച്ചതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.