കോട്ടയം: രാഷ്ട്രീയപരമായി പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരു രാഷ്ട്രീയ പോരാട്ടം തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും അത് കേവലമായ വൈകാരിക പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കൊപ്പമുണ്ടെന്നും വികസനത്തിന് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
‘ജെയ്ക് സി. തോമസ് മത്സരിക്കണമെന്നാണ് സെട്രല്‍ കമ്മിറ്റിയുടെ കൂടി അംഗീകാരത്തോട് കൂടി തീരുമാനിച്ചിട്ടുള്ളത്. രാഷ്ട്രീയപരമായി തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന് പറഞ്ഞ അന്ന് തന്നെ മാധ്യമങ്ങളോട് ഞങ്ങള്‍ പറഞ്ഞതാണ്. ഈ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. ഒരു രാഷ്ട്രീയ പോരാട്ടം തന്നെയാണ് ഉദ്ദേശിക്കുന്നത്. അത് കേവലമായ വൈകാരിക പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതല്ല. കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ എല്ലാ അര്‍ത്ഥത്തോടും കൂടിയാണ് രാഷ്ട്രീയമായി മത്സരിക്കുമെന്ന് പറഞ്ഞിട്ടുള്ളത്. സര്‍ക്കാരിനെതതിരായ കുറ്റവിചാരണ ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അത് ഞാന്‍ കേട്ടതായിരുന്നില്ല പത്രക്കാരാണ് എന്നോട് പറഞ്ഞത്.
അവിടെ വിചാരണ ചെയ്യപ്പെടുന്ന ഒരു വിഭാഗം പ്രതിപക്ഷമായിരിക്കും. കാരണം രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംഘടിതമായി എല്ലാ വികസന പ്രവര്‍ത്തനത്തെയും എതിര്‍ക്കുകയാണ്. ഒരു കാര്യവും കേരളത്തില്‍ നടക്കാന്‍ പാടില്ല. കാരണം വികസന പ്രവര്‍ത്തനത്തിന് ഒരു വോട്ടുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മനസിലായത് രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോയാണ്. ഞങ്ങള്‍ എന്തെല്ലാം പറഞ്ഞാലും ഞങ്ങള്‍ക്കെതിരെ എന്തെല്ലാം അപവാദ പ്രചരണങ്ങള്‍ നടത്തിയാലും ജനങ്ങളുടെ പിന്തുണയുണ്ട്. വികസനത്തിന് ജനങ്ങള്‍ വോട്ട് ചെയ്യുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് അജണ്ട വെച്ചിട്ടുള്ള ഒരു പ്രതിപക്ഷമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് അജണ്ട വെച്ചിട്ടുള്ള ഒരു പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. എല്ലാത്തിനേയും നിഷേധിക്കുന്ന നിലപാടാണ്. ലോകത്തിന് മാതൃകയാവുന്ന ഫലപ്രദമായ ഇടപെടല്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകാത്ത, അതിനെയെല്ലാം പുകമറ സൃഷ്ടിച്ച് നില്‍ക്കുന്ന ഒരു നിലപാടാണ് ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. പക്ഷെ അതൊന്നും ജനങ്ങള്‍ അംഗീകരിക്കുന്നില്ല,’ ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: M V Govindan announce LDF candidate for puthupally election