മുന്നണി രാഷ്ട്രീയത്തോട് ഗാന്ധിജി ദ്രോഹം ചെയ്തു: എം.വി ദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2013, 12:21 am
തൃശൂര്‍: മുന്നണി രാഷ്ട്രീയത്തോട് മഹാത്മാ ഗാന്ധി ചെയ്ത ദ്രോഹമാണ് ഇന്നും മുഖ്യമധാരാ പാര്‍ട്ടികള്‍ തുടരുന്നതെന്ന് എം.വി ദേവന്‍ പറഞ്ഞു. []
നവമാനവം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് വിജയിച്ച സുഭാഷ് ചന്ദ്രബോസിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കാതിരുന്നായിരുന്നു മുന്നണി രാഷ്ട്രീയത്തോട് ഗാന്ധിജി ചെയ്ത പാര.
ഗാന്ധിജിയുടെ നോമിനി സീതാരാമ്മയ്യ പരാജയപ്പെട്ടപ്പോള്‍ അത് തന്റെ കൂടി പരാജയമാണെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു.
ഇതേത്തുടര്‍ന്ന് ആറ് എക്‌സിക്യൂട്ടീവ് അംഗങ്ങല്‍ രാജി ഭീഷണി മുഴക്കി. ഇതോടെ സുഭാഷ് ചന്ദ്രബോസിന് പിന്‍മാറുകയേ രക്ഷയുണ്ടായുള്ളൂ. ഗാന്ധിജി അന്ന് വച്ച പാര മുന്നണി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നും തുടരുന്നുണ്ടെന്നും ദേവന്‍ പറഞ്ഞു.