കോഴിക്കോട്: മലയാളത്തിലെ വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
കോഴിക്കോട്: മലയാളത്തിലെ വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡിനിയുടെയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം വഷളായതിനാല്‍ നില ഗുരുതരമായി തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ 15നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വിദഗ്ദ ചികിത്സ നല്‍കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചിരുന്നു. മരണസമയത്ത് ഭാര്യയും മക്കളുമടക്കമുള്ള കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
1933 ജൂലായ് 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണ് ജനനം. മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള എം.ടി തന്റെ 20ാം വയസില്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ നടത്തിയ വേള്‍ഡ് ചെറുകഥാ മത്സരത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥയ്ക്കുള്ള സമ്മാനം നേടി . 23ാം വയസ്സില്‍ എഴുതിയ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന നോവല്‍ നാലുകെട്ട് പ്രസിദ്ധപ്പെടുത്തി. 1958 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. മഞ്ഞ്, കാലം, അസുരവിത്ത്, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത നോവലുകള്‍.
സാഹിത്യത്തിന് പുറമെ നിരവധി മലയാള ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് എം.ടി. ഏഴ് സിനിമകള്‍ സംവിധാനം ചെയ്യുകയും 54 ഓളം സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹം നാല് തവണ നേടി. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 1995ല്‍ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം അദ്ദേഹത്തിന് ലഭിച്ചു.
2005ല്‍, പത്മഭൂഷണ്‍ ലഭിച്ചു. ഇവയ്ക്ക് പുറമെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് , കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , വയലാര്‍ അവാര്‍ഡ് , വള്ളത്തോള്‍ അവാര്‍ഡ് , എഴുത്തച്ഛന്‍ അവാര്‍ഡ് , മാതൃഭൂമി സാഹിത്യ അവാര്‍ഡ് , ഒ.എന്‍.വി സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട് .
Content Highlight: M.T. Vasudevan Nair passed away