| Tuesday, 15th June 2021, 7:23 pm

മത്സരം അയ്യപ്പനും സ്വരാജും തമ്മിലെന്ന് പ്രചരിപ്പിച്ചു; കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കി എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍മന്ത്രി കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി എം. സ്വരാജ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് സ്വരാജിന്റെ ഹരജിയില്‍ പറയുന്നു.

ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥന നടത്തിയെന്നും തെരഞ്ഞെടുപ്പ് സമയത്തെ വോട്ടേര്‍സ് സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രമുപയോഗിച്ചെന്നും ഹരജിയില്‍ പറയുന്നു.

അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്നും സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ. ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തിയെന്നും ഹരജിയില്‍ പറയുന്നു.

എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്നും ബാബു പ്രചരണം നടത്തിയെന്നും ഹരജിയില്‍ പറയുന്നു. ചുവരെഴുത്തിലും അയ്യന്റെ പേര് ഉപയോഗിച്ചു എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ബാബു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയില്‍ ആവശ്യപ്പെടുന്നു.

അഡ്വക്കേറ്റ് കെ എസ് അരുണ്‍കുമാര്‍, പി കെ വര്‍ഗീസ് എന്നിവരാണ് സ്വരാജിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: M Swaraj Plea Aganist K Babu

We use cookies to give you the best possible experience. Learn more