കോഴിക്കോട്: തേജസ് പത്രത്തെ വെല്ലുവിളിച്ച് എം.സ്വരാജ് എം.എല്‍.എ. പ്രസിദ്ധീകരിച്ച വാര്‍ത്ത ശരിയാണെന്ന് സ്ഥാപിക്കാന്‍ വെല്ലു വിളിച്ചു കൊണ്ടായിരുന്നു സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഡി.വൈ.എഫ്.ഐയുടെ സ്ഥാപക ദിനമായ ഇന്ന് സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച നേത്രദാന ക്യാമ്പിനെ കുറിച്ച് വിശദീകരിക്കാനായി നടത്തിയ പത്രസമ്മേളനത്തെ കുറിച്ചാണ് പോസ്റ്റില്‍ സ്വരാജ് വിശദമാക്കുന്നത്. നുണയന്റെ തേജസ് എന്ന തലക്കെട്ടോടെയാണ് സ്വരാജ് പോസ്റ്റ് ആരംഭിക്കുന്നത്.
ഡി വൈ എഫ് ഐ സ്ഥാപകദിനത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാനമൊട്ടുക്ക് സംഘടിപ്പിക്കുന്ന നേത്രദാന കാമ്പയിനെക്കുറിച്ച് വിശദീകരിക്കാനാണ് ഇന്നലെ എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഒരു ലക്ഷം പേരുടെ നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങുന്ന കാമ്പയിന് ഈ കാലത്തുള്ള സവിശേഷ പ്രാധാന്യം പറയേണ്ടതില്ലല്ലോ .വീടുകളിലെത്തി കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും മുഖ്യമന്ത്രിയുടെ തല വെട്ടിയെടുത്താല്‍ ഒരു കോടി ഇനാം നല്‍കുമെന്നും പറയുന്ന സംഘ പരിവാരം ഇന്ത്യയെ മത റിപ്പബ്ലിക്കാക്കാന്‍ ശ്രമിക്കുമ്പോഴാണ് ജാതി-മത ചിന്തകള്‍ക്കതീതമായി മനുഷ്യ സ്‌നേഹത്തിന്റെ മഹാ സന്ദേശമുയര്‍ത്തിക്കൊണ്ട് ഡിവൈഎഫ്‌ഐ നേത്ര ദാന കാമ്പയിന്‍ ഏറ്റെടുക്കുന്നതെന്നും സ്വരാജ് പറയുന്നു.
“ഉടനേ “തേജസ്” പത്രത്തിന്റെ ലേഖകന്‍ വിവാദമായ യോഗ സെന്ററിനേക്കുറിച്ച് ചോദ്യമാരംഭിച്ചു. ഒരു മഹത്തായ കാമ്പയിനെക്കുറിച്ച് വിശദീകരിച്ച ശേഷം അക്കാര്യത്തെപ്പറ്റി ഒന്നും പറയാതെ മറ്റൊരു വിഷയം ധൃതിപ്പെട്ട് എടുത്തിട്ടതിനാല്‍ ഞാനദ്ദേഹത്തോട് ചോദിച്ചു
“കണ്ണുകള്‍ ദാനം ചെയ്യുന്ന കാമ്പയിനെ “ക്കുറിച്ച് എന്താണഭിപ്രായം?”വളരെ നല്ല അഭിപ്രായമാണെന്ന് ഉടനേ അദ്ദേഹം മറുപടി പറഞ്ഞു. പക്ഷെ എനിക്കറിയേണ്ടിയിരുന്നത് “തേജസ്” പത്രത്തിന്റെ നിലപാടാണ്. ചോദ്യം കൃത്യമായി പത്രത്തിന്റെ അഭിപ്രായം ആരാഞ്ഞു കൊണ്ട് ആവര്‍ത്തിച്ചപ്പോള്‍ ലേഖകന്‍ “പത്രം …. അത് …. മനേജ്‌മെന്റ് ….നിലപാട് …. ഞാന്‍ ……” എന്നൊക്കെ ബ….ബ്ബ ബ…. പറഞ്ഞ് ജാള്യതയോടെ സൈക്കിളില്‍ നിന്ന് വീണ ചിരിയുമായി ദയനീയമായി നോക്കുന്നു. പിന്നെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണമെന്ന് തോന്നിയില്ല.” അദ്ദേഹം പറയുന്നു.
ഇന്നത്തെ “തേജസ് ” പത്രത്തില്‍ ഞാന്‍ പറഞ്ഞതായി വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു. ” തൃപ്പൂണിത്തുറ യോഗകേന്ദ്രം പൂട്ടേണ്ടതില്ല – എം .സ്വരാജ്”” എനിക്ക് അദ്ഭുതം അടക്കാനായില്ല . ഇങ്ങനെ പെരുംനുണ പറയാന്‍ മടിയില്ലാത്ത ആനക്കള്ളനായിരുന്നോ ഇന്നലെ പ്രസ് ക്ലബ്ബില്‍ ഉത്തരം മുട്ടിയപ്പോള്‍ജാള്യതയോടെ ദയനീയമായി തല കുനിച്ചിരുന്ന ആ മനുഷ്യന്‍ ? ഇതെന്തൊരു മാധ്യമ പ്രവര്‍ത്തനമാണ്? ചോദിക്കാത്ത ചോദ്യത്തിന് പറയാത്ത മറുപടി . അടച്ചു പൂട്ടിക്കഴിഞ്ഞ വിവാദ കേന്ദ്രം പൂട്ടേണ്ടെന്ന് ഞാന്‍ പറഞ്ഞത്രെ …!മറ്റൊരു പത്രവും ഇങ്ങനെയൊരു നുണ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം