തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശയിലാണ് നടപടി.
നാല് മാസത്തേക്ക് കൂടിയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.
വലിയ രീതിയിലുള്ള വീഴ്ചകള്‍ ശിവശങ്കറില്‍ നിന്നും ഉണ്ടായെന്നാണ് ബിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സമിതി കണ്ടെത്തിയത്. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്നും പദവി ദുരുപയോഗം ചെയ്തെന്നും സമിതി കണ്ടെത്തിയിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: M Shivasankar Pinaray Vijayan