| Tuesday, 12th January 2016, 5:11 pm

സി.പി.ഐ.എം പഠനകോണ്‍ഗ്രസിന്റേത് തനി കോണ്‍ഗ്രസ് പരിപ്രേഷ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂലധന വികസനവും ജനവികസനവും രണ്ടും കൂടി ഒരേപോലെ മുന്നോട്ടു പോകില്ലല്ലോ. തോട്ടം മേഖലയിലെ വികസനത്തെക്കുറിച്ച് പറയുമ്പോള്‍, സി.പി.ഐ.എം പഠനകോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നു? പട്ടിണിപ്പാവങ്ങളായ തോട്ടം തൊഴിലാളികളുടെ കൂടെയോ അവിടുത്തെ ഭൂപ്രഭുക്കന്മാരുടെ കൂടെയോ? മൂലധന ശക്തികള്‍ക്ക് പിന്തുണ കൊടുത്താല്‍, പിന്നെ ഇരകളോടൊപ്പം ഓടാന്‍ കഴിയുമോ? സമാനമായ സാഹചര്യമാണ് എല്ലാ രംഗത്തും കാണാന്‍ കഴിയുക.


| #TodaysPoint : എം ഷാജര്‍ഖാന് |

ഇക്കഴിഞ്ഞ ദിവസം അവസാനിച്ച സി.പി.ഐ.എം പഠന കോണ്‍ഗ്രസ് സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് എം ഷാജര്‍ഖാന്‍ സിറാജില്‍ എഴുതിയ “സി പി എം പഠനം എങ്ങനെയാണ് കോണ്‍ഗ്രസാകുന്നത്?” എന്ന ലേഖനത്തിലെ 20 ശതമാനം വരുന്ന ഭാഗമാണ് ഇവിടെ നല്‍കുന്നത്.

ഭരണനിര്‍വഹണ സംവിധാനങ്ങളില്‍ അടിമുടി പൊളിച്ചെഴുത്താണ് ഇപ്പോള്‍ പഠനകോണ്‍ഗ്രസ് വ്യക്തമാക്കുന്ന നയം. മെലിയിച്ചെടുക്കല്‍ ആഗോളീകരണത്തിന്റെ ആശയമായിരുന്നു. “ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്തി അവരുടെ കടമ ചെയ്യിക്കുമെന്ന് പ്രസ്താവനയില്‍ ജീവനക്കാര്‍ക്കെതിരെ വരാനിരിക്കുന്ന വലിയ ആക്രമണങ്ങളുടെ പദ്ധതി അടങ്ങിയിരിക്കുന്നു. അവകാശ ധ്വംസനങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ ജീവനക്കാരും ഇരകളാകുമെന്നര്‍ഥം.

കേന്ദ്ര ബി.ജെ.പി സര്‍ക്കാരും മുന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരും ഇതൊക്കെതന്നെയാണ് ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. ജനകീയ വികസനം, ജനാനുകൂലവികസനം തുടങ്ങിയ പദാവലികള്‍ പോലും ഉപേക്ഷിക്കുന്ന മട്ടാണ്.

മൃഗസംരക്ഷണം, ഗതാഗതം, തോട്ടം മേഖല, മാലിന്യ നിര്‍മാര്‍ജ്ജനം, ആയുഷ് മേഖല, ആദിവാസി വികസനം, ഉന്നത വിദ്യാഭ്യാസം, ഭൂപ്രശ്‌നം, യുവജനക്ഷേമം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ നിരവധി മേഖലകളെ സംബന്ധിച്ച് പഠന കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍, എല്ലാ രംഗത്തും മേല്‍പ്പറഞ്ഞ പരിപ്രേഷ്യമാണ് പ്രശ്‌നം.

മൂലധന വികസനവും ജനവികസനവും രണ്ടും കൂടി ഒരേപോലെ മുന്നോട്ടു പോകില്ലല്ലോ. തോട്ടം മേഖലയിലെ വികസനത്തെക്കുറിച്ച് പറയുമ്പോള്‍, സി.പി.ഐ.എം പഠനകോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നു? പട്ടിണിപ്പാവങ്ങളായ തോട്ടം തൊഴിലാളികളുടെ കൂടെയോ അവിടുത്തെ ഭൂപ്രഭുക്കന്മാരുടെ കൂടെയോ? മൂലധന ശക്തികള്‍ക്ക് പിന്തുണ കൊടുത്താല്‍, പിന്നെ ഇരകളോടൊപ്പം ഓടാന്‍ കഴിയുമോ? സമാനമായ സാഹചര്യമാണ് എല്ലാ രംഗത്തും കാണാന്‍ കഴിയുക.”

കടപ്പാട് : സിറാജ്

Latest Stories

We use cookies to give you the best possible experience. Learn more