ന്യൂസിലാന്‍ഡിനെതിരെ കഴിഞ്ഞ രണ്ട് ടെസ്റ്റിലും സ്പിന്നിന് മുന്‍ഗണന നല്‍കിയ പിച്ചായിരുന്നിട്ടും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ഇന്ത്യ ഇപ്പോള്‍ ഒരു സ്പിന്‍ സൗഹൃദ രാജ്യമല്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എം.എസ്. പ്രസാദ്. സ്പിന്നര്‍മാരുടെ നിലവാരം കുറഞ്ഞെന്നും ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും ഈ തലമുറയിലെ അവസാനത്തെ മികച്ച സ്പിന്നര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ രാജ്യങ്ങളും അവരുടെ ബൗളര്‍മാര്‍ക്കായി പിച്ചുകള്‍ ഒരുക്കുന്നുണ്ട്. നിങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പോകുമ്പോള്‍, ബൗണ്‍സും പേസും ഓഫര്‍ ചെയ്യുന്നു. ന്യൂസിലന്‍ഡ് സ്വിങ് നല്‍കുന്ന ട്രാക്കുകളില്‍ വിശ്വസിക്കുന്നു, ഇംഗ്ലണ്ടിന് പോലും അത്തരം ചിന്താ പ്രക്രിയയുണ്ട്.
എന്നാല്‍ നമ്മള്‍ ഇപ്പോള്‍ സ്പിന്‍ നന്നായി കളിക്കില്ല. നമ്മള്‍ സ്പിന്‍ സൗഹൃദ രാജ്യമല്ല. 250-300 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ നമ്മുടെ ബാറ്റര്‍മാര്‍ മണിക്കൂറുകളോളം മധ്യനിരയില്‍ ചിലവഴിച്ചിരുന്ന ആ കാലങ്ങള്‍ ഇല്ലാതായി. കാര്യങ്ങള്‍ മാറി, നമ്മള്‍ ഇപ്പോള്‍ സ്പിന്‍ സൗഹൃദ രാജ്യമല്ല.
രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും മികച്ച സ്പിന്നര്‍മാരുടെ അവസാന തലമുറയാണ്, കാരണം സെലക്ടര്‍മാര്‍ തിരയുന്നത് മിസ്റ്ററി ബൗളര്‍മാരെയോ നിരവധി വ്യത്യാസങ്ങളുള്ള ബൗളര്‍മാരെയോ ആണ്. എന്നാല്‍ ഇപ്പോള്‍ സ്പിന്നിന്റെ നിലവാരം കുറയുന്നതായി എനിക്ക് തോന്നുന്നു.
സ്പിന്നര്‍മാര്‍ അവരുടെ ഫ്‌ലൈറ്റഡ് ഡെലിവറിയില്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ പോലും അവര്‍ ഫ്‌ലാറ്റായിട്ടാണ് ബൗള്‍ ചെയ്യുന്നത്. ബൗളര്‍മാര്‍ അവരുടെ ഇക്കോണമി നിരക്കിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്,’ പ്രസാദ് പറഞ്ഞു.
രണ്ടാം ടെസ്റ്റിലും ഇന്ത്യ തോല്‍വി വഴങ്ങിയതോടെ പരമ്പരയില്‍ 2-0ന് കിവീസാണ് മുന്നില്‍. മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ കിവീസ് ഉയര്‍ത്തിയത് 259 റണ്‍സായിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ സ്പിന്‍ തന്ത്രം കൊണ്ട് 156 റണ്‍സിന് കിവികള്‍ തകര്‍ക്കുകയായിരുന്നു. ശേഷം രണ്ടാം ഇന്നിങ്സില്‍ കിവീസ് 255 റണ്‍സാണ് നേടിയത്.
ശേഷം 359 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 245 റണ്‍സ് നേടി സ്വന്തം മണ്ണില്‍ തോല്‍വി വഴങ്ങാനാണ് സാധിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു ഹോം ടെസ്റ്റ് സീരിസില്‍ പരാജയപ്പെടുന്നത്.
Content Highlight: M.S Prasad Criticize In Dian Spine Bowling