ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. മാര്‍ച്ച് 22നാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറുന്നത്. ഉദ്ഘാടനം മത്സരം ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ്. ഇരുവരും തമ്മിലുള്ള മത്സരം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
എന്നാല്‍ മത്സരത്തിനു മുമ്പേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരം എം.എസ്. ധോണി തന്റെ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിട്ടുണ്ടായിരുന്നു. ആരാധകര്‍ക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതും ആയ ഒരു എഴുത്തായിരുന്നു അത്.
‘പുതിയ സീസണില്‍ പുതിയ റോള്‍ ഏറ്റെടുക്കാന്‍ എനിക്ക് കാത്തിരിക്കാന്‍ ആകുന്നില്ല,’ധോണി ഫേസ്ബുക്കില്‍ കുറിച്ചു.
MS Dhoni in new role. 👀#Cricket #Dhoni #IPL2024 pic.twitter.com/6uxg9HhjUf
— Sportskeeda (@Sportskeeda) March 4, 2024
2023 സീസണില്‍ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റിട്ടും 42 കാരനായ ധോണി ടീമിനെ തങ്ങളുടെ അഞ്ചാം കിരീടത്തിലേക്ക് നയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഒന്നും പ്രതികരണങ്ങള്‍ താരം തന്റെ രേഖപ്പെടുത്താറില്ല. എന്നാല്‍ ഇത്തരത്തില്‍ ചില പ്രസ്താവനകള്‍ ആരാധകരെ ആശയക്കുഴപ്പത്തില്‍ ആക്കുകയും ചെയ്യുന്നുണ്ട്.
താരം ഐ.പി.എല്ലില്‍ നിന്നും ഈ സീസണില്‍ വിരമിക്കുമോ എന്ന ചോദ്യം ഏറെ ചര്‍ച്ച വിഷയം ആയിരുന്നു. എന്നാല്‍ താരം ഇതിനോട് മറുപടിയൊന്നും പറഞ്ഞിട്ടില്ലായിരുന്നു. കഴിഞ്ഞ സീസണിലും താരം വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സോഷ്യല്‍ മീഡിയ കുറിപ്പ് 2024 ഐ.പി.എല്‍ താരത്തിന്റെ അവസാനം ആകുമോ എന്ന ആശങ്കയിലാണ് ഏവരും.
Content Highlight: M.S Dhoni Wrote A Mysterious Statement On Facebook