ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളും വിജയിച്ചുകൊണ്ട് അപരാജിത കുതിപ്പാണ് നടത്തുന്നത്.
ഈ സാഹചര്യത്തില്‍ ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെകുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി.
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളും വിജയിച്ചുകൊണ്ട് അപരാജിത കുതിപ്പാണ് നടത്തുന്നത്.
ഈ സാഹചര്യത്തില്‍ ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെകുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി.
അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിലാണ് ധോണി പ്രതികരിച്ചത്. നിലവിലെ ഇന്ത്യന്‍ ടീം ശക്തവും മികച്ചതുമാണെന്നും ഈ ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് ധോണി പറഞ്ഞത്.
Question: What do he thinks about India winning 2023 world cup? pic.twitter.com/OLpqhlKerp
— Yash Jadhav (@farzi_rtist) October 26, 2023
‘ഇന്ത്യ വളരെ മികച്ച ബാലന്‍സ് ഉള്ള ടീമാണ്. എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് നടത്തുന്നത്. എല്ലാം ഇപ്പോള്‍ നന്നായി കാണുന്നു. ഞാന്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല. ക്രിക്കറ്റ് വിദഗ്ധര്‍ നല്‍കിയ സൂചനകളിലൂടെ എല്ലാം മനസിലാക്കാം,’ ധോണി പറഞ്ഞു.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടം നടത്തുന്ന ഒരു പിടി താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. 2011 ന് ശേഷം 13 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ലോകകപ്പ് കൂടി ഇന്ത്യന്‍ മണ്ണില്‍ എത്തിനില്‍ക്കുമ്പോള്‍ ധോണിക്ക് ശേഷം ആ കിരീടം രോഹിതും സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഒക്ടോബര്‍ 29ന് ലഖ്‌നൗവില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ധോണിയുടെ ക്രിക്കറ്റ് കരിയറില്‍ പ്രചോദനമായ കാര്യങ്ങളെക്കുറിച്ചും ധോണി പങ്കുവെച്ചു.
Question: From where does @msdhoni get motivation? pic.twitter.com/ecH6YEHoIU
— Yash Jadhav (@farzi_rtist) October 26, 2023
‘ക്രിക്കറ്റിലേക്ക് വന്നപ്പോള്‍ ഞങ്ങള്‍ക്ക് കാണാന്‍ അധികം വീഡിയോകള്‍ ഒന്നുമില്ലായിരുന്നു. സച്ചിന്റെ ബാറ്റിങ് കാണുമ്പോള്‍ അവനെപ്പോലെ ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് തോന്നും. എന്നാല്‍ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ എന്റെ രാജ്യമായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദനം. ചില മത്സരങ്ങള്‍ തോല്‍ക്കുമെങ്കിലും രാജ്യത്തിനുവേണ്ടി എപ്പോഴും മികച്ച പ്രകടനം നടത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം,’ ധോണി കൂട്ടിചേര്‍ത്തു.
Content Highlight: M,S Dhoni talks about the hopes for Indian team in world cup.