2019 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിനാണ് പരാജയപ്പെട്ടത്. എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ പൊരുതിയെങ്കിലും കിവീസ് ഉയര്‍ത്തിയ 239 റണ്‍സിന് മുന്നില്‍ 221 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ.
2019 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിനാണ് പരാജയപ്പെട്ടത്. എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ പൊരുതിയെങ്കിലും കിവീസ് ഉയര്‍ത്തിയ 239 റണ്‍സിന് മുന്നില്‍ 221 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇന്ത്യ.
ഇപ്പോള്‍ സെമി ഫൈനലില്‍ തന്നെ ഏറെ വിഷമിപ്പിച്ച നിമിഷത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ ധോണി. നിര്‍ണായക മത്സരത്തില്‍ 72 പന്തില്‍ ഒരു സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സ് നേടിയ ധോണിയെ മാര്‍ട്ടിന്‍ ഗുപ്തില്‍ റണ്‍ ഔട്ട് ചെയ്യുകയായിരുന്നു. തന്റെ അവസാന ലോകകപ്പില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ കഴിയാതെ പോയ റണ്‍ ഔട്ട് തന്നെ ഏറെ വിഷമിപ്പിച്ചെന്നാണ് ധോണി പറഞ്ഞത്.
‘ 2019ല്‍ എന്റെ അവസാന ലോകകപ്പാണെന്ന് എനിക്ക് അറിയാമായിരുന്നു. അതെ, അത് എന്നെ ശരിക്കും വിഷമിപ്പിച്ചു, ഞാന്‍ ഏറെ ബുദ്ധിമുട്ടി, പക്ഷെ നിങ്ങള്‍ ഇതെല്ലാം അംഗീകരിക്കണം, നിങ്ങള്‍ കഴിയുന്നപോലെ വിജയിക്കാന്‍ പരിശ്രമിച്ചതാണ്, പക്ഷെ കഴിഞ്ഞില്ല,’ ഏഷ്യന്‍ ഫൂട്ട് വേര്‍സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധോണി.
ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയിരുന്നു. ജൂലൈ 31ന് നടന്ന അവസാന ടി-20 മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം.
ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഏകദിന പരമ്പരയാണ്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍ നടക്കുക. ഇന്ത്യന്‍ ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും ഏകദിന ടീമില്‍ തിരിച്ചെത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
Content Highlight: M.S. Dhoni Talking About 2019 ODI Semi Final