മുന്‍ ഇന്ത്യന്‍ താരം എം.എസ്. ധോണി തന്റെ ബിസിനസ് പങ്കാളികളായ മിഹിര്‍ ദിവാഗര്‍, ആര്‍ക്ക സ്‌പോട്‌സ് ആന്റ് മാനേജ്‌മെന്റ് സൗമ്യ വിശ്വാസ് എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ധേണി റാഞ്ചി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.
പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പല തവണ ശ്രമിച്ചപ്പോഴും കരാറിലെ വ്യവസ്ഥകള്‍ പാലിക്കാനും കക്ഷികള്‍ക്ക് കഴിഞ്ഞിരുന്നില്ല. 2021 ഓഗസ്റ്റ് 15ന് ധോണി കരാര്‍ അവസാനിപ്പിച്ചുകൊണ്ട് നിയമപരമായ കത്തും അറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം നിരസിക്കപ്പെട്ടു.
കേസില്‍ ധോണിക്ക് വേണ്ടി ദയാനന്ദ് സിങ് ആണ് റെപ്രസന്റ് ചെയ്തത്. ആര്‍ക്ക സ്‌പോട്‌സ് തങ്ങളെ വഞ്ചിച്ച് 15 കോടിയിലധികം തട്ടിയെന്നും പറഞ്ഞു. കൂടാതെ കേസ് ഫയല്‍ ചെയ്ത ശേഷം മിഹിര്‍ ദിവാകറിന്റെ ഭീഷണിയും അധിക്ഷേപവും ഉണ്ടായെന്ന് ആരോപിച്ച് ധോണിയുടെ സുഹൃത്ത് സീമന്ത് ലോഹാനിയും പരാതിയും നല്‍കിയിരുന്നു.