ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സീസണിലെ ആദ്യ തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴ് വിക്കറ്റുകള്‍ക്കാണ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്.
ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്സ് 17.4 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ചെന്നൈ ബൗളിങ്ങില്‍ രവീന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകള്‍ വീഴ്ത്തി നിന്നും പ്രകടനം നടത്തിയപ്പോള്‍ കൊല്‍ക്കത്ത തകര്‍ന്നടിയുകയായിരുന്നു. മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റും മഹേഷ് തീഷണ ഒരു വിക്കറ്റും നേടി.
വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്കായി നായകന്‍ റിതുരാജ് ഗെയ്ക്വാദ് 58 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ ചെന്നൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ എം.എസ് ധോണി ബാറ്റിങ്ങിനിറങ്ങിയിരുന്നു. മൂന്ന് പന്തില്‍ പുറത്താവാതെ ഒരു റണ്‍സ് ആയിരുന്നു ധോണി നേടിയത്. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും ധോണിക്ക് സാധിച്ചു.
ഐ.പി.എല്ലില്‍ ചെയ്സ് ചെയ്ത വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ നോട്ട് ഔട്ട് ആയ താരമെന്ന നേട്ടമാണ് ധോണി സ്വന്തം പേരില്‍ കുറിച്ചത്. 28 തവണയാണ് ധോണി പിന്തുടര്‍ന്ന് വിജയിച്ച മത്സരങ്ങളില്‍ നോട്ട് ഔട്ട് ആയത്.
ഐ.പി.എല്ലില്‍ ചെയ്സ് ചെയ്ത വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ നോട്ട് ഔട്ട് ആയ താരം, നോട്ട് ഔട്ടുകളുടെ എണ്ണം എന്നീ ക്രമത്തില്‍
ജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയും അടക്കം ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 14ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: M.S Dhoni record achievement in IPL