കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസില്‍ നടന്ന ടി-20 ലോകകപ്പ് ഫൈനലില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കള്‍ ആയത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.
മത്സരം കയ്യില്‍ നിന്ന് നഷ്ടപ്പെട്ട് ഇന്ത്യയെ ഇന്ത്യയുടെ പവര്‍ ബൗളിങ് കളിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ടീമിലെ ഓരോരുത്തരും നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ടി-20 ലോകകപ്പ് സ്വന്തമാക്കുന്നത്. എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ 2007ല്‍ നേടിയ കപ്പ് 2024 രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയുടെ വിജയത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രശംസയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
‘2024ലെ ലോക ചാമ്പന്മാര്‍. ശരിക്കും എന്റെ ഹൃദയമിടിപ്പ് ഉയര്‍ന്നു, നിങ്ങള്‍ മികച്ച രീതിയിലാണ് ശാന്തത നിലനിര്‍ത്തിയത്. നിങ്ങള്‍ ചെയ്യുന്നതെന്തോ അത് ചെയ്യുകയും ചെയ്തു. ലോക കപ്പ് വീട്ടിലേക്ക് കൊണ്ടുവന്നതിന് എല്ലാ ഇന്ത്യക്കാരില്‍ നിന്നും ലോകമെമ്പാടുമുള്ള എല്ലാവരില്‍ നിന്നും ഒരു വലിയ നന്ദി. അഭിനന്ദനങ്ങള്‍. അമൂല്യമായ ജന്മദിന സമ്മാനത്തിന്,’ എം.എസ് ധോണി ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.
ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകാരം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക ഏഴ് റണ്‍സകലെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഒരു ഫോറും നാല് സിക്സുകളും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സ് നേടിയ സര്‍ പട്ടേലും മികച്ച പ്രകടനം നടത്തി.
ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ വമ്പന്‍ കുതിപ്പാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നടത്തിയത്.
Content Highlight: M.s. Dhoni Parises Indian Team After Winning 2024 T20 World Cup