ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ദല്‍ഹി കാപ്പിറ്റല്‍സിന് 20 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തില്‍ ടോസ് നേടിയ കാപ്പിറ്റല്‍സ് എതിരാളികളെ ബൗളിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്തു ദല്‍ഹി നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. എന്നാല്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശത്തിനൊടുവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമാണ് ചെന്നൈക്ക് നേടാന്‍ സാധിച്ചത്.
കൈവിട്ട കളി തിരിച്ചുപിടിക്കാന്‍ പുതിയ സീസണില്‍ ആദ്യമായി എം.എസ്. ധോണി കളത്തില്‍ ഇറങ്ങിയപ്പോള്‍ കാപ്പിറ്റല്‍സ് ശരിക്കും ഭയന്നിരുന്നു. അവസാന ഘട്ടത്തില്‍ വിജയിക്കാന്‍ കൂറ്റന്‍ ടോട്ടല്‍ മുന്നിലുണ്ടെങ്കിലും 16 പന്തില്‍ നിന്ന് 37 റണ്‍സ് ആണ് ധോണി അടിച്ചത്. എം.എസ്. ധോണി 3 സിക്റുകളും നാല് ബൗണ്ടറികളും അടക്കം 231 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റേഡിയം നിറഞ്ഞുനിന്ന മഞ്ഞ പടക്ക് ധോണിയുടെ ആ പ്രകടനം മാത്രം മതിയായിരുന്നു.
ധോണിയുടെ മിന്നും പ്രകടനത്തിന് പുറകെ ഒരു കിടിലന്‍ റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഐ.പി.എല്ലില്‍ ഏറ്റവും റണ്‍സ് നേടുന്ന താരമാകാനാണ് ധോണിക്ക് സാധിച്ചത്.
ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഐ.പി.എല്ലില്‍ ഏറ്റവും റണ്‍സ് നേടുന്ന താരം, റണ്‍സ്
ഐം.എസ് ധോണി – 5001*
ദിനേശ് കാര്‍ത്തിക് – 4227
റോബിന്‍ ഉത്തപ്പ – 3011
ചെന്നൈക്ക് വേണ്ടി അജിന്‍ക്യാ രഹാനെ 30 പന്തില്‍ നിന്നും 45 റണ്‍സും ഡാരില്‍ മിച്ചല്‍ 26 പന്തില്‍ നിന്നും 34 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ക്യാപ്പിറ്റല്‍സിന്റെ ശക്തമായ ബോളിങ് നിരക്ക് മുന്നില്‍ ചെന്നൈ മുട്ട് കുത്തുന്നതായിരുന്നു കാണാന്‍ സാധിച്ചത്. മുകേഷ് കുമാര്‍ മൂന്നു വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു.
ദല്‍ഹിക്ക് വേണ്ടി ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 35 നിന്ന് 52 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത് മൂന്ന് സിക്സും 5 ഫോറും ആണ് താരം നേടിയത്. ക്യാപ്റ്റന്‍ റിഷബ് പന്ത് 32 പന്തില്‍ നിന്ന് മൂന്ന് സിപ്സും നാല് ഫോറും അടക്കം 51 റണ്‍സ് നേടി സീസണിലെ തന്റെ ആദ്യ അര്‍ധസെഞ്ച്വറി നേടി. പ്രതീക്ഷ പൃഥ്വി ഷാ 27 പന്തില്‍ നിന്ന് രണ്ടു സിക്സും നാല് ഫോറും അടക്കം 43 റണ്‍സ് നേടിയിരുന്നു.
ചെന്നൈ ബൗളിങ് നിലയിലെ മതീഷാ പതിരാനാ മൂന്നു വി കറ്റുകള്‍ വീട്ടിയപ്പോള്‍ മുസ്തഫ റഹ്‌മാന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight: M.S. Dhoni In Record Achievement