ഐ.സി.സി ടി-20 ലോകകപ്പ് മാമാങ്കം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ പോരാട്ടത്തിന്റെ ആവേശം ഇതിനോടകം തന്നെ വന്‍തോതില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും വെച്ച് നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അമേരിക്ക കാനഡയെയാണ് നേരിടുന്നത്.
മറ്റൊരു ടി-20 ലോകകപ്പ് കൂടി മുന്നിലെത്തി നില്‍ക്കുമ്പോഴും ഇന്ത്യന്‍ ഇതിഹാസനായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ പേരിലുള്ള ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇപ്പോഴും തകരാതെ തലയെടുപ്പോടെ നില്‍ക്കുന്നത്.
ഐ.സി.സി ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഡിസ്മിസ്സലുകള്‍ നേടിയ താരമെന്ന ധോണിയുടെ നേട്ടമാണ് ഇതുവരെയും മറ്റൊരു താരവും തകര്‍ക്കാതെ സുരക്ഷിതമായി നില്‍ക്കുന്നത്. ടി-20 ലോകകപ്പില്‍ 32 പുറത്താക്കലുകളാണ് ഇന്ത്യന്‍ ഇതിഹാസനായകന്‍ നടത്തിയിട്ടുള്ളത്.
ഐ.സി.സി ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നേടിയ വിക്കറ്റ് കീപ്പര്‍, ടീം, പുറത്താക്കലുകളുടെ എണ്ണം എന്നീ ക്രമത്തില്‍
എം.എസ് ധോണി-ഇന്ത്യ-33
കമ്രാന്‍ അക്മല്‍-പാകിസ്ഥാന്‍-30
ദിനേശ് റാമോന്‍-വെസ്റ്റ് ഇന്‍ഡീസ്-27
കുമാര്‍ സംഗക്കാര-ശ്രീലങ്ക-26
ക്വിന്റണ്‍ ഡി കോക്ക്-സൗത്ത് ആഫ്രിക്ക-22
അതേസമയം 2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി സൗഹൃദ മത്സരത്തില്‍ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും.
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ട്രാവലിങ് റിസര്‍വ് താരങ്ങള്‍
ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.
Content Highlight: M S Dhoni Great record in ICC T20 World cup History