ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനും ബാറ്ററും വിക്കറ്റ് കീപ്പറും ആണ് മഹേന്ദ്ര സിങ് ധോണി. എന്നാല്‍ ഈ ബഹുമതിക്ക് പുറമെ പതിന്‍ മടങ്ങ് ആവേശമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ധോണി എന്ന വികാരം. അതുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന ഐ.പി.എല്‍ ടീം എന്നും ഓര്‍മ്മിക്കപ്പെടുന്നത് ധോണിയുടെ പേരില്‍ തന്നെയാകും. ഇന്ത്യ ഒട്ടാകെയുള്ള ആരാധകര്‍ ആ മഞ്ഞ കുപ്പായക്കാരനെ ഹൃദയത്തില്‍ ചേര്‍ത്തിട്ട് 16 വര്‍ഷം തികയുകയാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മഹേന്ദ്ര സിങ് ധോണി 16 വര്‍ഷംകൊണ്ട് അഞ്ച് കിരീടങ്ങളാണ് നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി ചെന്നൈക്ക് വേണ്ടി കിരീടം നേടിയത്.
ചെന്നൈക്ക് വേണ്ടി ധോണി ഇതുവരെ 214 ഇന്നിങ്‌സുകളാണ് കളിച്ചിട്ടുള്ളത്. അതില്‍നിന്ന് 4957 റണ്‍സ് താരം സ്വന്തമാക്കിയത്. 38.72 എന്ന മികച്ച ആവറേജുള്ള ധോണി മധ്യനിരയില്‍ 137.8 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. മാത്രമല്ല 23 അര്‍ധ സെഞ്ച്വറികളും ചെന്നൈക്ക് വേണ്ടി ധോണി നേടിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ ആകെ 239 സിക്‌സറുകളാണ് താരം അടിച്ചെടുത്തത്. 349 ബൗണ്ടറികളും താരത്തിന്റെ പേരില്‍ ഉണ്ട്.
ഐ.പി.എല്ലില്‍ മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി തന്റെ കയ്യൊപ്പ് ചേര്‍ത്തിട്ടുണ്ട്. ചെന്നൈക്ക് വേണ്ടി 2010ലും 2014ലിലുമാണ് ധോണി ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്.
ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍ എന്ന ബഹുമതിയും ധോണിക്കുണ്ട്. ലോകമെമ്പാടുമുള്ള ചെന്നൈ ആരാധകര്‍ കാത്തിരിക്കുന്നത് 2024 ഐ.പി.എല്‍ സീസണാണ്. ഈ സീസണിലും ചെന്നൈ ‘തല’യുടെ തകര്‍പ്പന്‍ പ്രകടനം കാണാനാണ് ഏവരും കാത്തിരിക്കുകയാണ്.
Content Highlight: M.S. Dhoni Finished 16 Years in Chennai Super Kings