സ്ത്രീ കേന്ദ്രീകൃത കഥയുമായി എം. പത്മകുമാറിന്റെ 'ജലം'
Daily News
സ്ത്രീ കേന്ദ്രീകൃത കഥയുമായി എം. പത്മകുമാറിന്റെ 'ജലം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th October 2015, 10:10 am

priyanka സംവിധായകന്‍ എം. പത്മകുമാറിന്റെ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ നായകനായെത്തുന്ന “കനല്‍” എന്ന ചിത്രവും പ്രിയങ്ക നായര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ജലം” എന്ന ചിത്രവും.

സര്‍ക്കാര്‍ ഭൂമി നല്‍കുമെന്നു വാഗ്ദാനം നല്‍കുകയും എന്നാല്‍ ചുവപ്പുനാടയില്‍ കുടുങ്ങി ഭൂമി കിട്ടാതാവുകയും ചെയ്യുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ജലം പറയുന്നത്.

വളരെ ഗൗരവമായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സിദ്ധാര്‍ത്ഥ് ശിവയുടെ “ഐന്‍” എന്ന ചിത്രത്തിനു സംഭവിച്ചതുപോലെ പ്രദര്‍ശനത്തിനു ആളെ ലഭിക്കാത്ത അവസ്ഥയുണ്ടാവാന്‍ ഇടയുണ്ടെന്നും ഇവര്‍ക്ക് ആശങ്കയുണ്ട്.

ഗൗരവമായ വിഷയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും “ജലം” യാഥാര്‍ത്ഥ്യത്തിലേക്കാണ് ഫോക്കസ് ചെയ്യുന്നതെന്നാണ് തിരക്കഥാ കൃത്തായ സുരേഷ് ബാബു പറയുന്നത്. ഇതൊരു കൊമേഴ്ഷ്യല്‍ ചിത്രമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.