മോഹന്‍ലാല്‍ എന്ന ഒരു നടന് മാത്രമേ ശിക്കാര്‍ സിനിമയിലേത് പോലെ അത്രയും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് പറയുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. ഒരു കഥാപാത്രത്തില്‍ എന്തൊക്കെ പ്രതീക്ഷിക്കാന്‍ പറ്റുമോ അതൊക്കെ ആ സിനിമയിലുണ്ടെന്നും അദ്ദേഹം പറയുന്നു.
ആക്ഷനും ഇമോഷനും അച്ഛന്‍ – മകള്‍ ബന്ധങ്ങളുടെ പല തലങ്ങളുമുള്ള സിനിമ മോഹന്‍ലാലിനല്ലാതെ മറ്റാര്‍ക്കും അത്രയും ആഴത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.
മാസ് എലമെന്റിനൊപ്പം ഇമോഷണല്‍ ട്രാക്കും ഉള്ളത് കൊണ്ടാണ് ആ സിനിമ വലിയ വിജയമായതെന്നും എം. പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞ ശേഷമാണ് ഞാന്‍ ആ സിനിമയിലേക്ക് വരുന്നത്. ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ട് ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു. എന്നാലും ആ കഥാപാത്രത്തെ ഉണ്ടാക്കുമ്പോഴോ സ്‌ക്രിപ്റ്റ് എഴുതുമ്പോഴോ ഞാന്‍ കൂടെയില്ല.
പക്ഷെ ആ കഥാപാത്രത്തെ നമുക്ക് മനസിലാകും. അയാളുടെ വളര്‍ച്ചയും മുന്നോട്ടുള്ള പോക്കുമൊക്കെ മനസിലാകാവുന്നതേയുള്ളു. മോഹന്‍ലാല്‍ എന്ന ഒരു നടന് മാത്രമേ ഇത്രയും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
ഒരു കഥാപാത്രത്തില്‍ എന്തൊക്കെ പ്രതീക്ഷിക്കാന്‍ പറ്റുമോ, അതൊക്കെ ഈ സിനിമയിലുണ്ട്. ആക്ഷന്‍, ഇമോഷന്‍, അച്ഛന്‍ – മകന്‍ ബന്ധങ്ങളുടെ പല തലങ്ങള്‍ അങ്ങനെയുള്ള എല്ലാമുണ്ട്. മോഹന്‍ലാല്‍ എന്ന നടനല്ലാതെ മറ്റാര്‍ക്കും ഇത് അത്രയും ആഴത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
മാസ് എലമെന്റ് എന്നതിനോടൊപ്പം തന്നെ അതിന്റെ ഇമോഷണല്‍ ട്രാക്കും കൂടെയാണ് ആ സിനിമയെ വലിയ വിജയമാക്കി തീര്‍ത്തത്. അത് തന്നെയാണ് ആ സിനിമയെ ജനങ്ങളിലേക്ക് എത്താന്‍ സഹായിച്ചതും,’ എം. പത്മകുമാര്‍ പറഞ്ഞു.
Content Highlight: M Padmakumar Says Only Mohanlal Can Do Such Emotional Moments In Movie Shikkar