കണ്ണൂര്‍: സമകാലിക സിനിമകളുടെ വ്യത്യസ്തതയെ പ്രശംസിച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍ . ഇപ്പോഴത്തെ സിനിമകളില്‍ അമാനുഷികരില്ലെന്നും മറിച്ച് നിത്യജീവിതത്തില്‍ കണ്ടു പരിചയിച്ച വ്യക്തികളാണ് കഥാപാത്രങ്ങളാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇപ്പോഴത്തെ സിനിമകള്‍ ജീവിത യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളവയാണ്. പണ്ടത്തെ സിനിമകളിലെ കഥാപാത്രങ്ങള്‍ അമാനുഷികരായിരുന്നു. പഴയ സിനിമകളില്‍ കലാമൂല്യം മുന്‍ നിര്‍ത്തിയയായിരുന്നു മികച്ചതെന്ന് പരിഗണിച്ചിരുന്നത്. എന്നാലിപ്പോള്‍ മാനവികതയും സഹാനുഭൂതിയും ആണ് സിനിമകളെ മികച്ചതാക്കുന്നത്.