മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടിയാണ് സി.പി.ഐ.എം: എം. മുകുന്ദന്‍; പുസ്തകം കത്തിക്കുന്നത് ഫാസിസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2017, 6:43 pm
സി.പി.ഐ.എമ്മിലാണ് സംവാദത്തിന് ഇടമുള്ളത്. പുസ്തകം കത്തിക്കുന്ന നടപടി ഫാസിസമാണെന്നും മുകുന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം: സി.പി.ഐ.എമ്മിന് പിന്തുണയുമായി എഴുത്തുകാരന്‍ എം. മുകുന്ദന്‍. മുറിവേറ്റ എഴുത്തുകാരെ സംരക്ഷിക്കുന്ന ഏക പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും എഴുത്തുകാര്‍ക്ക് വിശ്വസിക്കാവുന്ന ഏക പാര്‍ട്ടി സി.പി.ഐ.എം ആണെന്നും മുകുന്ദന്‍ പറഞ്ഞു.
സി.പി.ഐ.എമ്മിലാണ് സംവാദത്തിന് ഇടമുള്ളത്. ആ വേദി ഇതേവരെ പാര്‍ട്ടി അടച്ചുകളഞ്ഞിട്ടില്ല. ഇത്തരത്തില്‍ സംവാദത്തിന് വേദിയൊരുക്കാത്തവര്‍ ഫാസിസ്റ്റുകളാണ് എം.മുകുന്ദന്‍ പറഞ്ഞു പുസ്തകം കത്തിക്കുന്ന നടപടി ഫാസിസമാണെന്നും മുകുന്ദന്‍ പറഞ്ഞു. ഇടതുപക്ഷം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ കല്‍ബുര്‍ഗിമാര്‍ ഉണ്ടാകാത്തതെന്നും എം. മുകുന്ദന്‍ പറഞ്ഞു.