| Thursday, 3rd November 2022, 11:32 pm

മമ്മൂട്ടി സ്വന്തം മരണവാര്‍ത്ത വായിക്കുന്ന രംഗം എം.ടി യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവിച്ചതാണ്: എം. മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1994ല്‍ മമ്മൂട്ടിയെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുകൃതം. കാന്‍സര്‍ രോഗം ബാധിച്ച ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുചേരുന്ന പ്രതിസന്ധികള്‍ കാണിച്ച ചിത്രത്തിന്റെ തിരക്കഥ എം.ടി. വാസുദേവന്‍ നായരുതേടായിരുന്നു.

ചിത്രത്തിലെ നായകന്‍ സ്വന്തം മരണ വാര്‍ത്ത വായിക്കുന്ന രംഗത്തെ പറ്റി സംസാരിക്കുകയാണ് ഹരികുമാറും സാഹിത്യകാരന്‍ എം. മുകുന്ദനും.

എം.ടി സാറിന്റെ ആത്മകഥാംശം അതിലുള്ളതായി കേട്ടിട്ടുണ്ട്, മരണ വാര്‍ത്ത അടിച്ചു വരുന്നത് കണ്ട് നടുങ്ങുന്നത്. അതിന്റെ സത്യാവസ്ഥ എന്താണെന്നാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ അവതാരകന്‍ ചോദിച്ചത്.

അത് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുള്ളതാണെന്ന് ഈ നിമിഷം വരെ പറഞ്ഞിട്ടില്ല. ഇങ്ങനൊരു വാര്‍ത്ത ഞാനും നേരത്തെ കേട്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തോട് ചോദിക്കാനും പോയിട്ടില്ല, ഹരികുമാര്‍ പറഞ്ഞു.

അത് വാസ്തവമാണെന്നാണ് താന്‍ അറിഞ്ഞതെന്നായിരുന്നു എം. മുകുന്ദന്റെ പ്രതികരണം. ‘എം.ടി അങ്ങനെയൊരു അവസ്ഥയിലായിരുന്നല്ലോ. ഒരു മാറാരോഗം വന്നിരുന്നു. അങ്ങനെയൊരു അനുഭവം അദ്ദേഹത്തിനുണ്ടായിട്ടുണ്ടെന്നാണ് എല്ലാവരും പറയുന്നത്. അന്ന് മാതൃഭൂമിയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നു തിരിച്ച് വരില്ലെന്നുള്ള ഒരു അവസ്ഥയായിരുന്നു,’ മുകുന്ദന്‍ പറഞ്ഞു.

അതേസമയം മുകുന്ദന്റെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ഒക്ടോബര്‍ 28ന് റിലീസ് ചെയ്തിരുന്നു. സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: M. Mukundan says the scene where Mammootty reads his own obituary in sukrutham movie is what MT vasudevan nair experienced in real life

We use cookies to give you the best possible experience. Learn more