പാലക്കാട്: എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് ജീവിക്കുന്നതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍.
അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങള്‍ കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മൃതി ഉദ്ഘാടന ചടങ്ങിലാണ് മുകുന്ദന്റെ പരാമര്‍ശം,
‘ഒ.വി വിജയന്‍ ഒരു സ്ത്രീ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നോര്‍ത്തു പോകുന്നു’- മുകുന്ദന്‍ പറഞ്ഞു.
നല്ല കൃതികള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്നും എന്ത് വായിക്കണമെന്നും എന്ത് പ്രസിദ്ധീകരിക്കണമെന്നും തീരുമാനിക്കുന്നത് പ്രസാധകരായ കോര്‍പറേറ്റുമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസാധകന് ഇഷ്ടമില്ലാത്ത ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.