| Wednesday, 28th March 2018, 3:39 pm

ബി.ജെ.പി സമരം നടത്തുന്നിടത്ത് എങ്ങനെ പോകും; കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളെന്നും എം. മുകുന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍ : കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹൈജാക്ക് ചെയ്തുവെന്നും ബി.ജെ.പി സമരം നടത്തുന്നിടത്ത് എങ്ങനെ പോകുമെന്നും സാഹിത്യകാരന്‍ എം. മുകുന്ദന്‍. കീഴാറ്റൂരില്‍ പറക്കുന്നത് രാഷ്ട്രീയ കിളികളാണെന്നും എം. മുകുന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കീഴാറ്റൂരില്‍ നടക്കുന്ന ബൈപ്പാസ് വിരുദ്ധ സമരത്തിന് പിന്തുണയുമായി കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.


Also Read എസ്.പിയും ബി.എസ്.പിയും ഒറ്റക്കെട്ട് : മായാവതിയുടെ അനുഭവസമ്പത്തിന്റെ പിന്തുണയില്‍ സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്നും അഖിലേഷ്


ബി.ജെ.പി എം.പിയും നടനുമായ സുരേഷ് ഗോപി, ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരും മാര്‍ച്ചില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സമരത്തിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച ചിലര്‍ പിന്‍മാറുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു എം. മുകുന്ദന്റെ പ്രസ്താവന.

കീഴാറ്റൂരില്‍ തുറന്ന ചര്‍ച്ചയാണ് വേണ്ടതെന്നും ആര് ജയിക്കും ആര് തോല്‍ക്കും എന്നതല്ല പ്രധാനം. ഇത് പിടിവാശിയുടെ പ്രശ്‌നമല്ലെന്നും എം. മുകുന്ദന്‍ പറഞ്ഞു.

അതേസമയം ദേശീയപാത വികസനത്തെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചര്‍ച്ച നടത്തിയെങ്കിലും കീഴാറ്റൂര്‍ പ്രശ്‌നം ഇരുവരും ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന.

തളിപ്പറമ്പ് കീഴാറ്റൂരില്‍ എലവേറ്റഡ് ഹൈവേയുടെ (ആകാശപ്പാത) സാധ്യത തേടി പിണറായി വിജയന്‍ ഗഡ്കരിയെ കാണുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനായിട്ടാണു ഗഡ്കരിയുടെ സമയം തേടിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശനവേളയില്‍ പിണറായി ഗഡ്കരിയോട് ഇവ ചോദിച്ചില്ലെന്നാണ് അറിയുന്നത്.


Watch DoolNews Video

We use cookies to give you the best possible experience. Learn more