ബെംഗളൂരു: രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന് രണ്ടാഴ്ചകള്‍ മാത്രം നില്‍ക്കേ കര്‍ണാടകത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി. ഒരു സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി തേജസ്വിനി അനന്ത്കുമാര്‍ ആയിരിക്കും.
കോണ്‍ഗ്രസ് മല്ലികാര്‍ജുന ഖാര്‍ഗെയെയും ജനതാദള്‍ എസ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെയും സ്ഥാനാര്‍ത്ഥികളാക്കാനാണ് ആലോചിക്കുന്നത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഖാര്‍ഗെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചിരുന്നു.
നാല് സീറ്റുകളിലേക്കാണ് കര്‍ണാടകത്തില്‍ മത്സരം നടക്കുന്നത്. ഇതില്‍ രണ്ടു സീറ്റില്‍ ബി.ജെ.പിക്ക് വിജയം ഉറപ്പാണ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും. ജനതാദളിന് വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ വേണം. കോണ്‍ഗ്രസ് പിന്തുണക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക