ഇടുക്കി: മലയാളത്തിലെ സിനിമാ താരങ്ങളില്‍ തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് മമ്മൂട്ടിയെ ആണെന്ന് മന്ത്രി എം. എം മണി. 24 ന്യൂസിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലമായതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”കൊറോണ വന്നതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. നടിമാരില്‍ കെ. ആര്‍ വിജയയെ ഇഷ്ടമായിരുന്നു,’ മണി പറഞ്ഞു.
ഉടുമ്പന്‍ ചോലയില്‍ നിന്നും ഇത്തവണ ജനവിധി തേടുന്ന എം. എം മണി അടുത്ത തവണ മന്ത്രിയാകുന്നതിനെക്കുറിച്ചും പ്രതികരിച്ചു.
താന്‍ മന്ത്രിയാകുന്നതിനെക്കുറിച്ചെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നാണ് മണി പറഞ്ഞത്. ഇനി ഇപ്പോള്‍ കേറി വല്ലതും ആഗ്രഹിച്ചാല്‍ നിങ്ങള്‍ നാളെ വേറെ വേല വെച്ചേക്കാമെന്നും മണി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും പറയുന്ന ആളല്ലെന്നും പറയേണ്ട കാര്യങ്ങള്‍ മാത്രം പറയുന്ന ആളാണെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: M M Mani about his personal loving actor Mammootty