[]തിരുവനന്തപുരം: പാര്‍ലമെന്ററി വ്യാമോഹങ്ങളില്ലാത്ത നേതാവായിരുന്നു ##വെളിയം ഭാര്‍ഗവനെന്ന് അഡ്വ. ജയശങ്കര്‍. ആഢംബരങ്ങള്‍ക്കും വ്യാമോഹങ്ങള്‍ക്കും വശപ്പെടാതെ ജീവിച്ച നേതാവായിരുന്നൂ.
തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ച് നിന്നു. ഏറെ മാനുഷിക ഗുണങ്ങളുള്ള നേതാവായിരുന്നു അദ്ദേഹം. വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അഡ്വ. ജയശങ്കര്‍ അനുസ്മരിച്ചു.
നിലപാടുകളില്‍ ഉറച്ച് നിന്ന നേതാവ്: എം.എം ലോറന്‍സ്
നിലപാടുകളില്‍ ഉറച്ച് നിന്ന നേതാവാണ് വെളിയം ഭാര്‍ഗവനെന്ന് സി.പി.ഐ.എം നേതാവ് ##എം.എം ലോറന്‍സ്. 1956 ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ചാണ് തങ്ങള്‍ ആദ്യമായി അടുക്കുന്നത്.
നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നയാളായിരുന്നെങ്കിലും വ്യക്തിപരമായ ബന്ധങ്ങള്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു. സഖാക്കള്‍ക്ക് അനുയോജ്യമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്.
താത്വിക ജ്ഞാനിയായിരുന്നു അദ്ദേഹം. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മുഖം നോക്കി തുറന്ന് പറയും. സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത മാറ്റാന്‍ നിരവധി തവണ ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്നൊന്നും സി.പി.ഐ നേതാവെന്ന നിലയില്‍ പക്ഷംപിടിച്ച് അദ്ദേഹം വാദിച്ചിരുന്നില്ല. ഇങ്ങനെയൊരു കമ്യൂണിസ്റ്റ് നേതാവിന്റെ നിര്യാണം കമ്യൂണിസ്റ്റ് പ്രസ്താനത്തിന് കനത്ത നഷ്ടമാണ്. എം.എം ലോറന്‍സ് അനുസ്മരിച്ചു.