യു.ഡി.എഫ് ചെയര്‍മാനായി വി.ഡി സതീശനെ നിയമിച്ചു
തിരുവനന്തപുരം: യു.ഡി.എഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി. ഡി സതീശനെ തെരഞ്ഞെടുത്തു. യു.ഡി.എഫ് യോഗത്തിലാണ് തീരുമാനം.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനാണ് യു.ഡി.എഫ് ചെയര്‍മാനായി വി.ഡി. സതീശനെ തെരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളോട് പങ്കുവെച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ് ചെയര്‍മാനായി രമേശ് ചെന്നിത്തല വഹിച്ച പങ്കിനെ നന്ദിയോടെ സ്മരിക്കുന്നതായി എം.എം ഹസന്‍ പറഞ്ഞു.
യു.ഡി.എഫിന്റെ പരാജയം വിലയിരുത്താന്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഹസന്‍ പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ അഴിമതി വിലയിരുത്താന്‍ ജനങ്ങള്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം , വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
VIDEO
Content Highlight: M M Hassan anounces VD Satheeshan as UDF chairman