ഇനി വില്ലേജ് ഓഫീസിലും അക്ഷയസെന്ററിലും പോവേണ്ട
സംസ്ഥാനത്തെ 17 വകുപ്പുകളില്‍ നിന്നുള്ള നൂറിലധികം സേവനങ്ങള്‍ മൊബൈലില്‍ കിട്ടും
ഇനി മുതല്‍ മലയാളികള്‍ക്ക് വില്ലേജ് ഓഫീസിനും അക്ഷയ കേന്ദ്രത്തിനും മുന്നില്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി തിക്കിതിരക്കി നില്‍ക്കേണ്ടി വരില്ല. നിങ്ങള്‍ക്കാവശ്യമുള്ള സേവനങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ കിട്ടും. റവന്യൂ അടക്കം സംസ്ഥാനത്തെ 17 വകുപ്പുകളില്‍ നിന്നുള്ള നൂറിലധികം സേവനങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കുന്ന എം കേരളം ആപ്ലിക്കേഷന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നു. റവന്യൂ വകുപ്പില്‍ നിന്നു മാത്രം 24 ഇനം സര്‍ട്ടിഫിക്കറ്റ,് സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷിക്കാനും ഫീസ് അടക്കുന്നതിനും സാക്ഷ്യപത്രം ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനും മൊബൈല്‍ ആപ്പുവഴി സാധിക്കും.
1) ആപ്പ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഐ.ഒ.എസ്, ആപ്പ് സ്റ്റോര്‍ എന്നീ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍നിന്ന് എം കേരളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
2) യൂസര്‍ ഐഡി, പാസ്വേര്‍ഡ് എന്നിവ നല്‍കി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.
3) സര്‍വീസ് എന്ന ടാബില്‍നിന്നോ ഡിപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന ടാബില്‍നിന്നോ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുക്കാം
4) ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷ നല്‍കണം
5) ഫീസ് അടയ്ക്കാന്‍ ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, ഭാരത് ക്യു ആര്‍ എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കാം.
6) സാക്ഷ്യപത്രങ്ങള്‍ അംഗീകരിക്കുന്ന മുറയ്ക്ക് ലോഗിനില്‍ ലഭ്യമാകും.