മോദിക്ക് ഇനിയൊരു തിരിച്ചു വരവില്ല: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍
ചെന്നൈ: 2024ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാരും മോദിയും ഭരണത്തില്‍ വരില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല നയപരമായി മുന്നോട്ട് പോവാന്‍ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢമായ ഉദ്ദേശത്തോടെയാണ് എന്‍.ഡി.എ സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്നും സ്റ്റാലിന്‍ ആരോപിച്ചു. 33 ശതമാനം സംവരണം ഏര്‍പെടുത്തുന്നത് മൂലം ജനസംഖ്യ സെന്‍സസ് നടത്തുന്നതിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതില്‍ പരിമിതികള്‍ ഉണ്ടാകുമെന്നും ചെന്നൈ നന്ദനം വൈ.എം.സി.എ ഗ്രൗണ്ടില്‍ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഡി.എം.കെ നടത്തിയ വനിതാ അവകാശ സമ്മേളന വേദിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു.
എന്‍.ഡി.എ സര്‍ക്കാര്‍ സ്ത്രീകളെയും പിന്നാക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം ലഭ്യമാക്കേണ്ടതും എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റേണ്ടതാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, വനിതാ ബില്‍ പാസായെങ്കിലും അത് നടപ്പിലാക്കാന്‍ വൈകുന്നതില്‍ സംശയം ഉണ്ടെന്നും, ബില്‍ നിലവില്‍ വരുന്ന വരെ ഇന്ത്യ സഖ്യം നിരന്തരം പോരാടുമെന്നും ചെന്നൈയില്‍ ഡി.എം.കെ നടത്തിയ വനിതാ അവകാശ സമ്മേളനത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
നിയമസഭയിലേക്ക് മൂന്നില്‍ ഒന്ന് എന്ന രീതിയില്‍ സംവരണം നടപ്പിലാക്കാന്‍ പാര്‍ലമെന്റിലും പുറത്തുമായി കോണ്‍ഗ്രസ് പരിശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് മാത്രമല്ല മറ്റ് പ്രതിപക്ഷ സംഘടനകള്‍ ഉണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.
ഇന്ത്യയില്‍ സഹകരണ ഫെഡറലിസത്തിന് നേരെയുള്ള അധിനിവേശത്തെ തമിഴ്‌നാട് ചെറുക്കുന്നത് പോലെ മഹാരാഷ്ട്രയിലും ഞങ്ങള്‍ പ്രതിരോധിക്കുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും എം.പിയുമായുടെ സുപ്രിയ സുലെ പറഞ്ഞു.
കൂടാതെ സഹകരണ ഫെഡറലിസത്തിന് മേലുള്ള ദല്‍ഹി അധിനിവേശം മഹാരാഷ്ട്രയുടെ സഹകരണത്തെയും അവകാശങ്ങളെയും അടിച്ചമര്‍ത്തുന്നുണ്ടെങ്കില്‍ സമവായത്തോടെ അതിനെതിരെ പോരാടുമെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
Content Highlight: M.K Stalin speaks about 2024 election, Modi government will not remain in Centre