ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനീതിയില്‍ ഞെട്ടലുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇരകളെ പീഡിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നത് ബി.ജെ.പിയുടെ മുഖമുദ്രയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
‘നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി ചാമ്പ്യന്മാരോട് കാണിക്കുന്ന കടുത്ത അനീതിക്ക് സാക്ഷ്യം വഹിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. ഈ സമയത്തും
നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ തുടരുകയാണ്. ഇതെല്ലാം കപട വാഗ്ദാനങ്ങളാണ്.
ഇരകളെ പീഡിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നത് ബി.ജെ.പിയുടെ മുഖമുദ്രയായി മാറി. കത്‌വ, ഉന്നാവോ, ഹത്രാസ്, ബില്‍ക്കിസ് ബാനു തുടങ്ങിയ കേസില്‍ നമ്മളിത് കണ്ടതാണ്,’ സ്റ്റാലിന്‍ പറഞ്ഞു.
We are shocked to witness the gross injustice being meted out to our champion wrestlers, who have brought glory to our nation. This is just not done.
Our Hon’ble Prime Minister keeps giving sermons on empowering women. Contrary to these false promises, torturing the victims and…
— M.K.Stalin (@mkstalin) May 4, 2023