|

സെക്രട്ടറിയേറ്റ് സമരത്തിനിടെ എം.കെ മുനീറിന് ദേഹാസ്വാസ്ഥ്യം; പ്രസംഗ വേദിയില്‍ കുഴഞ്ഞുവീണു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളയില്‍ സമരത്തിനിടെ പ്രസംഗിക്കവെ മുസ്‌ലിം ലീഗ് നേതാവ്
എം.കെ മുനീറിന് ദേഹാസ്വാസ്ഥ്യം. പ്രസംഗിക്കാന്‍ തുടങ്ങുന്നതിനിടെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. നേതാക്കളെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ച് കസേരയിലേക്ക് ഇരുത്തി. തുടര്‍ന്ന് അദ്ദേഹത്തെ വേദിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്.

സി.പി ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു പ്രസംഗിക്കാനായി മുനീര്‍ മൈക്കിന് മുമ്പില്‍ എത്തിയത്. എന്നാല്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ പോകേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Contenthighlight: M K Muneer feel unwell during secretariate strike