മനസ് നിറയുന്ന തരത്തില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യം തരുന്ന ഒരേയൊരു സംവിധായകന്‍ അദ്ദേഹമാണ്: എം.ജയചന്ദ്രന്‍
Entertainment
മനസ് നിറയുന്ന തരത്തില്‍ വര്‍ക്ക് ചെയ്യാന്‍ എനിക്ക് സ്വാതന്ത്ര്യം തരുന്ന ഒരേയൊരു സംവിധായകന്‍ അദ്ദേഹമാണ്: എം.ജയചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th July 2024, 3:12 pm

1995ല്‍ ചന്ത എന്ന ചിത്രത്തിന് സംഗീത നല്‍കി സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് എം.ജയചന്ദ്രന്‍. 29 വര്‍ഷത്തെ കരിയറില്‍ 100നടുത്ത് സിനിമകള്‍ക്ക് സംഗീതം നല്‍കിയ ജയചന്ദ്രന്‍ ഒരു ദേശീയ അവാര്‍ഡും ഒമ്പത് സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. താന്‍ ചെയ്ത പാട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ജയചന്ദ്രന്‍.

കമല്‍ സംവിധാനം ചെയ്ത ആമിയിലെ ‘നീര്‍മാതളപ്പൂവിനുള്ളില്‍’ എന്ന് തുടങ്ങുന്ന ഗാനം മനസിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണെന്ന് ജയചന്ദ്രന്‍ പറഞ്ഞു. ഒരാളുടെ ജീവിതം കണ്‍വേ ചെയ്യുന്ന സിനിമകള്‍ക്ക് സംഗീതം നല്‍കാന്‍ തനിക്ക് വളരെ ഇഷ്ടമാണെന്ന് ജയചന്ദ്രന്‍ പറഞ്ഞു. അത്തരം സിനിമകളില്‍ ആ ജീവിതത്തിലെ സംഗീതത്തിന്റെ ഗ്രാഫ് വരക്കുന്നത് താനാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

കമല്‍ എന്ന സംവിധായകന്‍ തനിക്ക് തന്ന സ്വാതന്ത്ര്യമാണ് അതെന്നും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ സ്വതന്ത്ര്യനാക്കി വിടുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. അത്തരം സ്വാതന്ത്ര്യമുള്ളപ്പോള്‍ ആദ്യം കൊടുക്കുന്ന ട്യൂണ്‍ തന്നെ കമല്‍ സാറിന് ഇഷ്ടമാകുമെന്നും ഒന്നോ രണ്ടോ തവണ മാത്രമേ രണ്ടാമതൊരു ട്യൂണ്‍ ചെയ്യേണ്ടി വന്നിട്ടുള്ളൂവെന്നും ജയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജയചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

‘ഒരാളുടെ ജീവിതം കണ്‍വേ ചെയ്യുന്ന സിനികമളില്‍ സംഗീതം നല്‍കാന്‍ എനിക്ക് എപ്പോഴും ഇഷ്ടമാണ്. കാരണം, ആ ജീവിതത്തിലെ സംഗീതത്തിന്റെ ഗ്രാഫ് നമ്മളാണ് വരക്കുന്നത്. അത്തരത്തിലുള്ള പാട്ടിലൊന്നാണ് ആമിയിലെ നീര്‍മാതളപ്പൂവിനുള്ളില്‍. ഞാന്‍ വളരെയധികം ആസ്വദിച്ചും ആഘോഷിച്ചും മനസ് നിറഞ്ഞ് കമ്പോസ് ചെയ്ത പാട്ടുകളിലൊന്നാണ് അത്.

അത്തരം പാട്ടുകള്‍ കമ്പോസ് ചെയ്യാന്‍ ഏറ്റവുമധികം അവസരങ്ങള്‍ തന്നത് കമല്‍ സാറാണ്. അത്രയും സ്വാതന്ത്ര്യം എനിക്ക് അദ്ദേഹത്തില്‍ നിന്ന് കിട്ടാറുണ്ട്. അദ്ദേഹം പറയുന്ന സിറ്റുവേഷനിലേക്ക് പറക്കാന്‍ എന്നെ എപ്പോഴും അനുവദിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ മിക്കവാറും ആദ്യത്തെ ട്യൂണ്‍ തന്നെ സാറിന് ഓക്കെയാകും. ഒന്നോ രണ്ടോ തവണ മാത്രമേ രണ്ടാമതൊരു ട്യൂണ്‍ ചെയ്യേണ്ടി വന്നിട്ടുള്ളത്,’ ജയചന്ദ്രന്‍ പറഞ്ഞു.

Content Highlight: M Jayachandran about director Kamal