| Monday, 15th October 2018, 7:53 am

ലൈംഗികാരോപണം: എം.ജെ അക്ബര്‍ രാജി വെക്കില്ല ; ആരോപിതനെ പ്രതിരോധിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മീടു ക്യാമ്പയിനില്‍ ആരോപിതനായ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബര്‍ രാജി വെക്കില്ല. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.തന്നെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും എം.ജെ അക്ബര്‍ പറഞ്ഞു.

മീ ടു ക്യാമ്പയിനില്‍ ആരോപിതനായ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബര്‍ രാജി വച്ചു എന്ന വാര്‍ത്ത തിരുത്തി ദേശീയ മാധ്യമങ്ങള്‍.” വന്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ കുറിച്ച് എന്റെ അഭിഭാഷകര്‍ അന്വേഷിച്ച ശേഷം അടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും” എം.ജെ അക്ബര്‍ പറഞ്ഞു. വിദേശ പര്യടനം അവസാനിപ്പിച്ച് ഇന്ത്യയിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ഷന് തൊട്ട് മുന്‍പ് ഇത്തരത്തിലൊരു ആരോപണവുമായി വന്നതിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്നാണ് എം.ജെ അക്ബറിന്റെ ആരോപണം. ആരോപണമുന്നയിച്ച സ്ത്രീകള്‍ കെട്ടി ചമച്ചതാണ് പരാതിയെന്നും അക്ബര്‍ പറയുന്നു.

Also Read:  ശബരിമലയില്‍ കയറാന്‍ ആഗ്രഹമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപികയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം; പിന്നില്‍ ഹിന്ദു സംഘടനകളെന്നാരോപണം

എന്നാല്‍ ഒരു ഡസണ്‍ സ്ത്രീകള്‍ അനുഭവങ്ങള്‍ പറയുന്നതിനെ എങ്ങനെ ഗൂഡാലോചന എന്ന് വിളിക്കും എന്നും എം ജെ അക്ബറിന്റെ രാജി ഏത് തെരഞ്ഞെടുപ്പ് മണ്ഡലത്തെയാണ് ബാധിക്കുക എന്നും കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സ്മൃതി ഇറാനി, മേനകാ ഗാന്ധി തുടങ്ങി കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more