ഇന്നലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന എസ്.എ20 മത്സരത്തില്‍ എം.ഐ കേപ് ടൗണിന് പാള്‍ റോയല്‍സിനെതിരെ 59 റണ്‍സിന്റെ തേല്‍വി. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ പോള്‍ റോയല്‍സിന് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ എം.ഐ 103 റണ്‍സിന് തകരുകയായിരുന്നു.
പോള്‍ റോയല്‍സിന് വേണ്ടി ജേസണ്‍ റോയ് 68 (46), ജോസ് ബട്ട്‌ലര്‍ 54 (42) റണ്‍സും നേടി അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. എം.ഐക്ക് വേണ്ടി കൊന്നോര്‍ എസ്റ്റര്‍ഹുസൈന്‍ 36 പന്തില്‍ നിന്നും 32 റണ്‍സ് കണ്ടെത്തിയാണ് ടീമിന് ഉയര്‍ന്ന സ്‌കോര്‍ നല്‍കിയത്. ഇമാദ് ഫോര്‍ടുയിന്‍ മൂന്ന് വിക്കറ്റുകളും ലുങ്കി എന്‍ഗിടി, ഒബെഡ് മെക്കോയ്, തബ്രായിസ് ഷംസി തുടങ്ങിയവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തിയാണ് എം.ഐയെ തകര്‍ത്തത്.
അതേ സമയം ദുബായിലെ ഷെയ്ഖ് സയാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഇന്‍ര്‍നാഷണല്‍ ലീഗ് ടി-20യില്‍ എം.ഐ എമിറേറ്റ്‌സ് 18 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗള്‍ഫ് ജയിന്റ്‌സിനെതിരെ സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ എം.ഐ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജയിന്റ്‌സ് 20 ഓവറിവല്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്.
എം.ഐക്ക് വേണ്ടി ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ 28 പന്തില്‍ നിന്നും 51 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ടിം ടേവിഡ് 15 പന്തില്‍ 41 റണ്‍സിന്റെ ഉഗ്രന്‍ പ്രകടനവും കാഴ്ചവെച്ചു. അഞ്ച് സിക്‌സറുകളും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. എം.ഐക്കെതിരെ ക്രിസ് ജോര്‍ദന്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗള്‍ഫ് ജയിന്റ്‌സിന് വേണ്ടി ജേമ്‌സ് വിന്‍സ് 43 പന്തില്‍ നിന്ന് 52 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. ഫസല്‍ ഹഖ് ഫറൂഖിയുടെ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് എം.ഐക്ക് വിജയിച്ചത്.
Content Highlight: M.I lost In SA20 And Win In ILT20