Daily News
ഫാസിസത്തിന്റെ ഇര എം.എഫ് ഹുസൈന് 100 വര്‍ഷങ്ങളുടെ മങ്ങാത്ത നിറശോഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Sep 17, 06:53 am
Thursday, 17th September 2015, 12:23 pm

mf-husssain
ലോകപ്രശസ്ത ഇന്ത്യന്‍ ചിത്രകാരനായ എം.എഫ്. ഹുസൈന്റെ 100ാം ജന്മദിനമാണിന്ന്. ലോകചിത്രകാരന്മാരിലൊരാളായി എണ്ണപ്പെട്ട ആ പ്രതിഭയോട് മാതൃരാജ്യം ചെയ്തതെന്താണെന്നു നാം മറന്നോ? അതോ പുതിയ കാലത്തിന്റെ കാവിനിറത്തില്‍ ഇതരനിറങ്ങളുടെ ഓര്‍മ്മകളെല്ലാം പൊലിഞ്ഞോ?

മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ട ആളായിരുന്നിട്ടും അദ്ദേഹത്തിന്റെ ബ്രഷില്‍ നിന്നും രാമായണവും മഹാഭാരതവും ഹൈന്ദവരുടെ മുപ്പത്തിമുക്കോടി ദൈവങ്ങളും തൂവെള്ള ക്യാന്‍വാസില്‍ ഒഴുകിപ്പരന്നു. കലയ്ക്ക് മതം അതിരുകള്‍ സൃഷ്ടിക്കുന്നില്ല എന്നു വിശ്വസിച്ച, സ്വരാജ്യത്തിന്റെ അഭിമാനമായ ആ ചിത്രകാരനെ പക്ഷേ ആട്ടിപ്പായിക്കുകയാണ് ഫാസിസ്റ്റുകള്‍ ചെയ്തത്.

ഒരു കാര്യത്തില്‍ ഹുസൈന് സന്തോഷിക്കാം, ഗുജറാത്ത് കലാപത്തില്‍ മുന്നില്‍പ്പിടഞ്ഞു മരിച്ച ഒരു അന്യമതക്കാരന്റെ നിലവിളി “ഒരു പട്ടി ചാവുമ്പോഴുള്ള ദു:ഖം മാത്രമേ തനിക്കുണ്ടാക്കുന്നുള്ളൂ” എന്നു പറഞ്ഞ ഒരു “രാജ്യസ്‌നേഹി” ഭരിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ അദ്ദേഹത്തിനു ജീവിക്കേണ്ടി വന്നില്ലല്ലോ. അല്ലെങ്കില്‍ മറ്റൊരു പന്‍സാരെയോ, കല്‍ബുര്‍ഗിയോ ആയി ഹുസൈന്റെ ചായക്കൂട്ടിലും രക്തം പടര്‍ന്നേനെ.