[]മധുര: ശ്രീലങ്കലയിലെ തമിഴ് വംശജരുടെ പ്രശ്‌നങ്ങളില്‍ പ്രതിഷേധിച്ച് മധുരയില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച എം.ഡി.എം.കെ നേതാവ് വൈക്കോയെ അറസ്റ്റു ചെയ്തു.
തമിഴ്‌നാട്ടിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ്.
കൊളമ്പോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് മധുരയില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്.
വൈക്കോയെ കൂടാതെ മുന്നൂറോളം എം.ഡി.എം.കെ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാജ്യത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ് ആചരിക്കുകയാണ്.
തമിഴ്‌നാട് ട്രേഡേഴ്‌സ് അസോസിയേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കടകമ്പോളങ്ങള്‍ പൂര്‍ണമായി അടച്ചിടുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.
വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആയിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കുക.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉച്ചകോടയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം ഉത്തര ചെന്നൈയില്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ കോലം കത്തിക്കാന്‍ ശ്രമിച്ച 60 പേരെ അറസ്റ്റ് ചെയ്തു.