തിരുവനന്തപുരം: സുപ്രീം കോടതിക്കെതിരെ വിമർശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. അടുത്ത കാലങ്ങളിലായി പുറപ്പെടുവിച്ച വിധികളെ ചൂണ്ടിക്കാട്ടി നാണമില്ലേ എന്ന് സുപ്രീം കോടതിയോട് ചോദിക്കേണ്ടി വരുമെന്ന് എം.എ. ബേബി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രയാസമുണ്ടാക്കാത്ത വിധികളാണ് കോടതിയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി.
അദാനിയുമായി ബന്ധപ്പെട്ട കേസുകളിൽ വിധി പുറപ്പെടുവിച്ചപ്പോൾ വാദിയെ പ്രതിയാക്കുന്ന അവസ്ഥയാണ് ഉണ്ടായതെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.
ഭരണഘടനയുടെ 370 വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി അപമാനകരമെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
എന്നാൽ ചില സമയങ്ങളിൽ മാത്രം കോടതി നിക്ഷ്പക്ഷമായ വിധികൾ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അത്തരം വിധികൾ മോദിയെ ബാധിക്കാത്ത ഏതെങ്കിലും വിഷയങ്ങളിൽ ആയിരിക്കുമെന്നും എം.എ. ബേബി വിമർശിച്ചു.
തന്റെ ഈ വിമർശനങ്ങളിൽ പൊലീസ് കേസ് എടുത്താലും കുഴപ്പമില്ലെന്ന് എം.എ. ബേബി പറയുകയും ചെയ്തു.
Content Highlight: M.A. Baby criticized the Supreme Court