തിരുവനന്തപുരം: ഇസ്രാഈലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മരണത്തെ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍.എസ്.എസിന്റെ വാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണമെന്ന് സി.പി.ഐ.എം നേതാവ് എം.എ ബേബി.
ഫലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘര്‍ഷത്തിന് കാരണമെന്നും നമ്മുടെ നാട്ടിലെ ആര്‍.എസ്.എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവരെന്നും എം.എ ബേബി പറഞ്ഞു. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണംമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രാഈലിലെ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ കഴിഞ്ഞ ദിവസം അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
” ഇസ്രാഈലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും എന്റെ ദുഃഖം അറിയിക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് വിദേശത്ത് പോയി നഴ്‌സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ കൊല്ലപ്പെട്ടത്. ഉപജീവനത്തിനായി സംഘര്‍ഷപ്രദേശങ്ങളില്‍ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം.
ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ കേരളത്തില്‍ വര്‍ഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആര്‍.എസ്.എസ് സംഘടനകളുടെ വാദങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. ഫലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘര്‍ഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആര്‍.എസ്.എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവര്‍. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണം,”
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: M.A Baby against-using soumya santhosh’s Death for communal division