| Monday, 17th May 2021, 9:25 pm

ഗാന്ധിയും നെഹ്‌റുവും എടുത്ത നിലപാട് തന്നെയാണോ നിങ്ങള്‍ക്കും?; ഫലസ്തീന്‍-ഇസ്രാഈല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് മിണ്ടാത്തതെന്താണെന്ന് എം. എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടാണ് നിലപാട് വ്യക്തമാക്കാത്തതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി. പരമ്പരാഗത ഫലസ്തീന്‍ അനുകൂല നിലപാട് തന്നെയാണോ രാഹുല്‍ ഗാന്ധിക്കും ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യ ഫലസ്തീനെ പിന്തുണയ്ക്കുന്നുവെന്ന് ഐക്യരാഷ്ട്ര സഭയില്‍ നിലപാടെടുത്തതിന് പിന്നാലെയാണ് എം. എ ബേബിയുടെ പ്രതികരണം.

ഫലസ്തീനികളെ വംശഹത്യ ചെയ്യുന്ന പരമ്പരാഗത ഫലസ്തീന്‍ അനുകൂല നിലപാട് തന്നെയാണോ രാഹുല്‍ ഗാന്ധിക്കും ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഐക്യരാഷ്ട്ര സഭയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന, സെക്രട്ടറി ജനറല്‍ പദവിയിലേക്ക് മത്സരിച്ച ഡോ. ശശി തരൂരിനെങ്കിലും ഇക്കാര്യത്തില്‍ ഒരു അഭിപ്രായം ഉണ്ടാകുമോ എന്നും ബേബി ചോദിച്ചു.

‘ഫലസ്തീനികളെ വംശഹത്യ ചെയ്യുന്ന നെതന്യാഹു ഭരണകൂടത്തിന്റെ ആക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ അഭിപ്രായം എന്താണ്? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ഫലസ്തീന്‍ അനുകൂല നിലപാട് തന്നെയാണോ രാഹുല്‍ ഗാന്ധിയ്ക്കും ഉള്ളത്? മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും എടുത്ത നിലപാട്? എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാരാരും ഇക്കാര്യത്തില്‍ മിണ്ടാത്തത്? ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികളെ ഭയന്നിട്ടാണോ? ഇങ്ങനെ വര്‍ഗീയ പ്രീണനം നടത്തി ആര്‍.എസ്.എസ് രാഷ്ട്രീയത്തെ നേരിടാം എന്നാണോ നിങ്ങള്‍ കരുതുന്നത്?,’ എം. എ ബേബി ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ‘ഫലസ്തീന്റെ ന്യായമായ വാദത്തിന്’ ഒപ്പമാണ് എന്ന നിലപാടാണ് ഐക്യരാഷ്ട്ര സഭയില്‍ എടുത്തത്. അതോടൊപ്പം ‘ഇരുപക്ഷവും അക്രമം അവസാനിപ്പിക്കണം’ എന്ന അക്രമിയെയും ഇരയെയും സമീകരിക്കുന്ന നിലപാടും എടുത്തു. സയണിസ്റ്റുകളെപ്പോലെ തന്നെ മതരാഷ്ട്രവാദികളായ ആര്‍.എസ്.എസുകാര്‍ നയിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്നും ഇത് അപ്രതീക്ഷിതമായിരുന്നില്ല.

പക്ഷേ, ഫലസ്തീനികളെ വംശഹത്യ ചെയ്യുന്ന നെതന്യാഹു ഭരണകൂടത്തിന്റെ ആക്രമണത്തെക്കുറിച്ച് കോണ്‍ഗ്രസിന്റെ അഭിപ്രായം എന്താണ്? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ഫലസ്തീന്‍ അനുകൂല നിലപാട് തന്നെയാണോ രാഹുല്‍ ഗാന്ധിയ്ക്കും ഉള്ളത്? മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും എടുത്ത നിലപാട്? എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാരാരും ഇക്കാര്യത്തില്‍ മിണ്ടാത്തത്? ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികളെ ഭയന്നിട്ടാണോ? ഇങ്ങനെ വര്‍ഗീയ പ്രീണനം നടത്തി ആര്‍.എസ്.എസ് രാഷ്ട്രീയത്തെ നേരിടാം എന്നാണോ നിങ്ങള്‍ കരുതുന്നത്?

ഐക്യരാഷ്ട്ര സഭയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന, സെക്രട്ടറി ജനറല്‍ പദവിയിലേക്ക് മത്സരിച്ച ഡോ. ശശി തരൂരിനെങ്കിലും ഇക്കാര്യത്തില്‍ ഒരു അഭിപ്രായം ഉണ്ടാകുമോ? ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി ആയിരുന്ന ആളല്ലേ?

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M A Baby about congress conviction on Palestine-Israel issue

We use cookies to give you the best possible experience. Learn more