| Tuesday, 24th December 2024, 9:18 am

പത്മജരാജന്‍, മുകുന്ദന്‍, ഒ.വി വിജയന്‍ എന്നിവരെല്ലാം കാക്കനാടന്റെ ശിഷ്യനായി ഉണ്ടെങ്കിലും ഗ്രേറ്റ് എന്ന് തോന്നിയത് മറ്റൊരാള്‍: എം.ഡി രാജേന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടന്‍ എന്ന ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാല്‍പതിലധികം കൃതികള്‍ കാക്കനാടന്‍ രചിച്ചിട്ടുണ്ട്. ഓണപ്പുടവ, പറങ്കിമല തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകള്‍ സിനിമകളായിട്ടുണ്ട്.

ഓണപ്പുടവയുടെ സംവിധായകന്‍ കെ.ജി. ജോര്‍ജും പറങ്കിമലയുടെ സംവിധായകന്‍ ഭരതനുമായിരുന്നു. അടിയറവ് എന്ന നോവല്‍ പാര്‍വതി എന്ന പേരില്‍ ഭരതന്‍ തന്നെ ചലച്ചിത്രമായിട്ടുണ്ട്. .ചിതലുകള്‍ എന്ന അദ്ദേഹത്തിന്റെ കഥയെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയാണ് ആദ്യത്തെ ക്രിസ്തുമസ്. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കാക്കനാടന്‍ നേടിയിട്ടുണ്ട്.

കാക്കനാടനെ കുറിച്ച് സംസാരിക്കുകയാണ് ഗാനരചയിതാവ് എം.ഡി രാജേന്ദ്രന്‍. കാക്കനാടന്‍ എന്ന പ്രതിഭാശാലിക്ക് സിനിമയോടും സിനിമക്ക് വേണ്ടി കഥയെഴുതാനും വലിയ താത്പര്യമില്ലായിരുന്നെന്ന് രാജേന്ദ്രന്‍ പറയുന്നു.

കാക്കനാടന് ശിഷ്യരായി ഒരുപാട് ആളുകള്‍ ഉണ്ടെന്നും അതില്‍ പ്രമുഖരാണ് പത്മരാജനും എം. മുകുന്ദനും ഒ.വി വിജയനുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ശിഷ്യ ഗണങ്ങളില്‍ ഗ്രേറ്റ് എന്ന് തോന്നിയിട്ടുള്ളത് ബേബി ആണെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു എം.ഡി രാജേന്ദ്രന്‍.

‘ദേവരാജന്‍ മാഷ് എന്ന മഹാമനുഷ്യന്‍ പോലും ഭരതേട്ടനെ ബഹുമാനമായിരുന്നു. കാക്കനാടന്‍ എന്ന് പറയുന്ന വലിയ പ്രതിഭാശാലിക്ക് സിനിമയോട് വലിയ താല്പര്യമൊന്നും ഇല്ല, കഥയൊന്നും എഴുതാന്‍ വലിയ താത്പര്യമില്ലാത്ത ആളായിരുന്നു. കുറച്ച് ലഹരിമയമായിട്ടുള്ള ജീവിതമാണ് പുള്ളിയുടേത്, വെള്ളമാണ്.

കാക്കനാടന്റെ ശിഷ്യരായിട്ട് പത്മരാജനെ പോലുള്ള പ്രതിഭാ ശാലികളുണ്ട്. മുകുന്ദന്‍, ഒ.വി വിജയന്‍, പത്മരാജന്‍ തുടങ്ങിയവരൊക്കെ കാക്കനാടന്റെ ശിഷ്യ ഗണങ്ങളാണ്. പക്ഷെ ഇതില്‍ ഗ്രേറ്റ് ബേബിച്ചായന്‍ ആണ്. ബേബിച്ചായന്‍ ഗ്രേറ്റ് ആണെന്ന് മനസിലായത് ഭരതേട്ടനിലൂടെയാണ്,’ എം.ഡി രാജേന്ദ്രന്‍ പറയുന്നു.

Content Highlight: Lyricist M D Rajendran Talks About Kakkanadan

We use cookies to give you the best possible experience. Learn more