Film News
പാട്ടാണെന്ന് പറഞ്ഞിട്ട് ഇത് മുട്ടന്‍ തല്ലല്ലേ; അഴിഞ്ഞാടി ഷൈന്‍ ടോമും വിനായകനും, പന്ത്രണ്ടിലെ ലിറിക്കല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 16, 03:45 pm
Saturday, 16th April 2022, 9:15 pm

വിനായകന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് അണിയിച്ചൊരുക്കുന്ന പന്ത്രണ്ടിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്.

അല്‍ഫോന്‍സ് ജോസഫ് സംഗീതമൊരുക്കുന്ന പടകള്‍ ഉണരേ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണ് പുറത്തിറക്കിയിട്ടുള്ളത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.

ബി.കെ.ഹരിനാരായണന്‍, ജോ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ടിന്റെ വരികളൊരുക്കിയിരിക്കുന്നത്.

പാട്ടിന് പിന്നാലെ നിരവധി ആരാധകരും കമന്റുമായി എത്തുന്നുണ്ട്. എന്തായാലും സംഭവം പൊളിച്ചൂ എന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ജൂണ്‍ 10ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

വിനായകനും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമെ ലാല്‍, ദേവ് മോഹന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദരപാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നബു ഉസ്മാനാണ്.

ലൈന്‍ പ്രൊഡ്യൂസര്‍ – ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ് – റിഷാജ് മുഹമ്മദ്, ഡിസൈന്‍ – യല്ലോ ടൂത്ത് സൗണ്ട് ഡിസൈനര്‍ – ടോണി ബാബു,

ആക്ഷന്‍ – ഫീനിക്സ് പ്രഭു, വി.എഫ്.എക്സ് – മാത്യു മോസസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുകു ദാമോദര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഹരീഷ് ചന്ദ്ര, മോഷന്‍ പോസ്റ്റര്‍ – ബിനോയ് സി. സൈമണ്‍ – പ്രൊഡക്ഷന്‍ മാനേജര്‍ – നികേഷ് നാരായണ്‍, പ്രൊഡക്ഷന്‍ എക്്‌സിക്യൂട്ടീവ് – വിനോഷ് കൈമള്‍, പി.ആര്‍.ഒ – ആതിര ദില്‍ജിത്.

Content Highlight: Lyrical Video from The Movie Pantharndu starring Shine Tom Chacko and Vinayakan