| Saturday, 4th August 2018, 3:50 pm

ഹരിയാനയില്‍ വീണ്ടും പശുവിന്റെ പേരില്‍ മനുഷ്യക്കുരുതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാന: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ മനുഷ്യക്കുരുതി . ഹരിയാനയിലെ പല്‍വാലയിലാണ് പശുവിനെ മോഷ്ടിച്ചു എന്നാരോപിച്ച് ആള്‍കൂട്ടം ഒരാളെ തല്ലിക്കൊന്നത്.

കൊല്ലപ്പെട്ട ആളെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എ.എന്‍.ഐ റിപ്പോര്‍ട്ട് പ്രകാരം ആഗസ്റ്റ് 2ന് രാത്രിയാണ് ഇയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്.


ALSO READ: ഹിന്ദുക്കളെ അപമാനിച്ച മാതൃഭൂമിക്ക് നിങ്ങള്‍ പരസ്യം കൊടുത്തില്ലേ?: മാതൃഭൂമിക്ക് പരസ്യം കൊടുക്കുന്നവരുടെ ഫേസ്ബുക്ക് പേജില്‍ ആക്രമണം


റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മൂന്ന് പേര്‍ രാത്രി പശുക്കളെ മോഷ്ടിക്കുന്നതായി സംശയം തോന്നിയ ഗ്രാമവാസികള്‍ ഒച്ച വെച്ച് ആളുകളെ വിളിച്ച് കൂട്ടുകയായിരുന്നു. രണ്ട് പേര്‍ മരണഭയത്തില്‍ രക്ഷപ്പെട്ടപ്പോള്‍ കൊല്ലപ്പെട്ടയാള്‍ ആള്‍ക്കൂട്ടത്തിന്റെ പിടിയിലായി.

മൂന്ന് സഹോദരന്‍മാര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് ആല്‍വാറില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. അക്ബര്‍ ഖാന്‍ എന്ന 28കാരനെ പശുവിനെ കടത്തി എന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നിരുന്നു.


ALSO READ: ശുഹൈബിന്റെ കുടുംബത്തിനായി പിരിച്ച തുകകൊണ്ട് സ്വന്തം കടംവീട്ടി; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണം


ഇദ്ദേഹത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞ കുടുംബം ഇതോടെ അനാഥരായി.

രാജ്യത്ത് ആൾക്കൂട്ട കൊലപാതങ്ങൾ വർദ്ധിച്ച് വരുന്ന സഹചര്യത്തിൽ ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കാനും, പ്രതിരോധ മാർഗ്ഗങ്ങൾ മനസ്സിലാക്കുവാനും കേന്ദ്രം രണ്ട് ഉന്നത തല കമ്മറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്

Latest Stories

We use cookies to give you the best possible experience. Learn more