ന്യൂദല്‍ഹി: ഹിന്ദുക്കളെക്കുറിച്ച് സംസാരിക്കുന്നതും അവരെ സംഘടിപ്പിക്കുന്നതും മുസ്‌ലീങ്ങളോടുള്ള എതിര്‍പ്പ് മൂലമല്ലെന്ന് ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭഗവത്. നാഗ്പൂരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ട കൊലപാതകം ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമല്ലെന്നും അത് പാശ്ചാത്യ സൃഷ്ടിയാണെന്നും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയുന്നതിനും അവ വിവേകപൂര്‍വ്വം പ്രതിരോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ജാഗ്രത എന്നത് നിരന്തരമായ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രത്യേക മതത്തില്‍ നിന്നുണ്ടായ വാക്കാണ് ആള്‍ക്കൂട്ടകൊലപാതകം. സാമൂഹിക അതിക്രമങ്ങളെ ആള്‍ക്കൂട്ട കൊലപാതകമായി മുദ്രക്കുത്തുന്നത് രാജ്യത്തേയും ഹിന്ദു സമൂഹത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ചില സമുദായങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്. ആള്‍ക്കൂട്ടകൊലപാതകം എന്നു പറയുന്നത് ഭാരതത്തിന് തീര്‍ത്തും അന്യമായ ഒന്നാണ്. അതിനങ്ങനെയൊരര്‍ത്ഥമില്ല. സന്നദ്ധപ്രവര്‍ത്തകര്‍ക്കുപോലും അത് മനസ്സിലാവുന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ ജനങ്ങള്‍ സൗഹാര്‍ദ്ദപരമായും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചും ജീവിക്കണം. ആര്‍.എസ്.എസ് പഠിപ്പിക്കുന്നത് അത്തരത്തിലുള്ള രീതിയാണ്. വികസിത ഭാരതത്തക്കുറിച്ച് ഭയക്കുന്നവരാണ് രാജ്യത്ത് ആശങ്ക ഉണ്ടാക്കുന്നത്. ഇവരെ ഭൗതീകതലത്തിലും സാമൂഹികതലത്തിലും തിരിച്ചറിയാന്‍ പറ്റണം.
ഇന്ത്യപോലുള്ള വലിയൊരു രാജ്യത്ത് 2019 ലെ തിരഞ്ഞെടുപ്പ് സുഗമമായി നടക്കുമോ എന്നറിയാന്‍ ലോകം ഒന്നടങ്കം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യം ഇറക്കുമതി ചെയ്ത ഒന്നല്ല, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സമ്പ്രദായമാണ് – അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, വി.കെ സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ